കുറഞ്ഞ കാലയാളവില്‍ തന്നെ ധാരാളം ആരാധകരെ ഉണ്ടാക്കാന്‍ സാധിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളായി സിനിമയിലെത്തിയ കല്യാണി ഇതിനോടകം തന്നെ സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായ 'ആന്റണി' എന്ന ചിത്രമാണ് കല്യാണിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ നടിയുടെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിധവകളും നിരാലംബരുമായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനായി അന്‍വര്‍ സാദത്ത് എംഎല്‍എ നടത്തുന്ന പദ്ധതിയാണ് 'അമ്മക്കിളിക്കൂട്'. ഇതിന്റെ 50-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറുന്ന പരിപാടിയില്‍ കല്യാണിയും പങ്കെടുത്തിരുന്നു.
കല്യാണി പ്രിയദര്‍ശനാണ് അമ്പതാമത് വീടിന്റെ താക്കോല്‍ കൈമാറിയത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വീടൊരുക്കാന്‍ പറ്റാത്തവര്‍ക്കായിരുന്നു മുന്‍ഗണന. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വീടിനുള്ള പണം കണ്ടെത്തിയത്. തനിക്കും പരിപാടിയില്‍ പങ്കെടുത്ത് അമ്മമാരുടെ സന്തോഷത്തിന്റെ ഭാ?ഗമാകാന്‍ കഴിഞ്ഞത് പുണ്യമായി തോന്നുന്നുവെന്നാണ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ കല്യാണി പറഞ്ഞത്. 'പ്രിയപ്പെട്ട എംഎല്‍എ വിളിച്ച് അമ്മകിളിക്കൂടിനെ പറ്റിയും ഇവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റിയും പറഞ്ഞപ്പോള്‍ എനിക്കിവിടെ വരാന്‍ ഒരുപാട് ആഗ്രഹം തോന്നി. അതും ഈ അമ്പതാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.'
സത്യം പറഞ്ഞാല്‍ നിങ്ങള്‍ ചെയ്യുന്ന ഈ നല്ല കാര്യത്തിന്റെ ചെറിയ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞത് എന്റെ പുണ്യമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇതൊരു ചെറിയ കാര്യമല്ല. ഇനിയും ഒരുപാട് വീടുകള്‍ പണിയാന്‍ ഒരുപാട് അമ്മക്കിളിക്കൂടുകള്‍ ഉണ്ടാക്കുവാന്‍ നമുക്ക് സാധിക്കട്ടെ', എന്നാണ് കല്യാണി ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞത്. വീഡിയോ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ചത് കല്യാണിയുടെ ചെരുപ്പാണ്.
ഈ ചെരുപ്പ് വാങ്ങുന്ന പണമുണ്ടെങ്കില്‍ ഒരു വീട് വയ്ക്കാം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഡിയോര്‍ ഡിവേ സ്ലൈഡ്' എന്ന ബ്രാന്‍ഡിന്റെ ചെരുപ്പാണ് കല്യാണി ധരിച്ചിരുന്നത്. 62,500 രൂപയാണ് ഇതിന്റെ ഏകദേശ വിലയെന്ന് ആരാധകര്‍ കണ്ടെത്തി കമന്റുകളില്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ ധാരാളം പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
'അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല ഒരു 350', 'ഇതിലും നല്ലതാ ഞാന്‍ മിഠായി തെരുവില്‍ നിന്ന് 150 രൂപയ്ക്ക് വാങ്ങിയത്', '625 ആയിരിക്കും അതുതന്നെ കൂടുതലാണ്', 'ഇത് നമ്മളേം കൊണ്ട് പോകുവോ അതോ നമ്മള്‍ തന്നെ നടക്കണോ' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. ഇത്രയും വിലയുള്ള ചെരുപ്പിട്ട് ചടങ്ങില്‍ വരുന്നതിന് പകരം അവിടെയുള്ള അമ്മമാര്‍ക്ക് വീട് വയ്ക്കാന്‍ ഈ പണം നല്‍കിക്കൂടായിരുന്നോ എന്നും കമന്റുകളുണ്ട്.