Latest News

നടി കജോളിന്റെയും അജയുടെയും ജീവിതത്തില്‍ സംഭവിച്ചത് !ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ നടി കജോള്‍ മനസുതുറന്നപ്പോള്‍!

Malayalilife
  നടി കജോളിന്റെയും അജയുടെയും ജീവിതത്തില്‍ സംഭവിച്ചത് !ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ നടി കജോള്‍ മനസുതുറന്നപ്പോള്‍!

ബോളിവുഡ്ഡിന്റെ പ്രിയ താരദമ്പതികളാണ് കജോളും അജയ് ദേവഗണും. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. വിവാഹശേഷവും കജോള്‍ സിനിമയില്‍ സജീവമായിരുന്നു. കജോള്‍ അജയ് ദേവ്ഗണ്‍ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത് നൈസയും യുഗും. ഇവരുടെ മകള്‍ നൈസ പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. അജയ് ദേവ്ഗണുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും കജോള്‍ 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. 'ഹല്‍ ചല്‍'ന്റെ ലൊക്കേഷനില്‍വച്ച്, 25 വര്‍ഷം മുമ്പാണ് അജയ്യെ ആദ്യമായി കാണുന്നത്. ഗാഗ്ര ചോളിയണിഞ്ഞ്, ഗാനരംഗത്തിനായി എത്തിയ ഞാന്‍ നായകന്‍ എവിടെയെന്ന് സംവിധായകനോട് ചോദിച്ചു. ലൊക്കേഷന്റെ ഒരു ഭാഗത്ത് എന്തോ ചിന്തിച്ച് ഇരിക്കുന്ന അജയ്യെ കണ്ടു. ആ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. ആ കാലത്ത് ഞാനും അജയ്യും മറ്റു രണ്ടു പേരുമായി പ്രണയത്തിലായിരുന്നു. ഞങ്ങള്‍ പരസ്പരം എല്ലാം തുറന്നു സംസാരിച്ചു. ഇടയ്ക്ക് കാമുകനെക്കുറിച്ചുള്ള പരാതി പോലും ഞാന്‍ അജയ്യോട് പറഞ്ഞു.

ആ സിനിമ കഴിഞ്ഞ് രണ്ടുപേരും അവരവരുടെ തിരക്കുകളിലായി. ഇടയ്‌ക്കെപ്പോഴോ രണ്ടുപേരുടെയും പ്രണയങ്ങള്‍ തകര്‍ന്നു. ഞങ്ങള്‍ കാണാറും സംസാരിക്കാറുമുണ്ടായിരുന്നെങ്കിലും പ്രണയമാണെന്നോ ഇഷ്ടമാണെന്നോ അജയ് ഒരിക്കലും പറഞ്ഞിട്ടില്ല. എങ്കിലും ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് യാത്രകള്‍ ചെയ്തു, കൈകോര്‍ത്ത് നടന്നു. അപ്പോഴൊക്കെ, അജയ്യോട് ഒരുപാട് അടുക്കരുതെന്ന് എന്റെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, ഞങ്ങള്‍ അടുത്തു. നാലുവര്‍ഷത്തോളം പരസ്പരം പറയാതെ പ്രണയിച്ചു. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു.അജയ്യുടെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ല. എന്റെ അച്ഛന് സമ്മതമായിരുന്നില്ല. കരിയറില്‍ ശ്രദ്ധിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. നാലു ദിവസം അച്ഛന്‍ എന്നോട് മിണ്ടാതെ നടന്നെങ്കിലും ഒടുവില്‍ വഴങ്ങി.

പഞ്ചാബി, മറാത്തി രീതികളിലായിരുന്നു വിവാഹം. മാധ്യമങ്ങളോട് വിവാഹ സ്ഥലം തെറ്റിച്ചു പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ സ്വകാര്യത ആവശ്യമായിരുന്നു. വിവാഹശേഷം മധുവിധുവിനിടെ, റോമില്‍ വച്ച് അജയ്ക്ക് സുഖമില്ലാതായി. ഈജിപ്ത് യാത്ര ബാക്കിവച്ച്, ഞങ്ങള്‍ നാട്ടിലെത്തി. കഭി ഖുഷി കഭി ഗം' ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ ഞങ്ങള്‍ക്ക് കിട്ടിയില്ല. ഗര്‍ഭം അലസി. സിനിമ വിജയിച്ചെങ്കിലും ഞാന്‍ സന്തോഷവതിയായിരുന്നില്ല. രണ്ടാമത്തെ തവണയും ഗര്‍ഭം അലസിയതോടെ ഞാന്‍ മാനസികമായി തകര്‍ന്നു. അപ്പോഴെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയത് അജയ്യാണ്. രണ്ടുപേരും ഒരുപോലെ ദുഖിതരായിരുന്നുവെങ്കിലും ആ കാലത്തെയും ഞങ്ങള്‍ അതിജീവിച്ചു. ഇപ്പോള്‍ നൈസ, യുഗ് എന്നിവരുടെ മാതാപിതാക്കളാണ് ഞങ്ങള്‍. കുടുംബം പൂര്‍ണ്ണമായിരിക്കുന്നു.ഞങ്ങള്‍ എപ്പോഴും പരസ്പരം പിന്തുണച്ചു. വിഷമഘട്ടത്തില്‍ ചേര്‍ത്തണച്ചു. അജയ് 100ാം സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഓരോ ദിവസവും ഞങ്ങളുടെ ബന്ധം ദൃഢമാകുന്നു. എങ്കിലും ഇപ്പോഴും ഞാന്‍ ആ നടക്കാതെ പോയ ഈജിപ്ത് യാത്രയെക്കുറിച്ച് പരിഭവിക്കാറുണ്ട് കജോള്‍ കുറിച്ചു.

 

Read more topics: # kajol and ajay,# life
kajol and ajay life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES