Latest News

ഹനുമാന്‍ കൈന്‍ഡിന്റെ ബിഗ് ഡൗഗ്സ് റീ ക്രീയേഷനുമായി കഥ ഇന്നുവരെ ടീം; അനു മോഹനും നിഖില വിമലും അനുശ്രീയും ഒന്നിക്കുന്ന ചിത്രത്തിന്റെപ്രൊമോ വീഡീയോ കാണാം  

Malayalilife
ഹനുമാന്‍ കൈന്‍ഡിന്റെ ബിഗ് ഡൗഗ്സ് റീ ക്രീയേഷനുമായി കഥ ഇന്നുവരെ ടീം; അനു മോഹനും നിഖില വിമലും അനുശ്രീയും ഒന്നിക്കുന്ന ചിത്രത്തിന്റെപ്രൊമോ വീഡീയോ കാണാം   

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ''കഥ ഇന്നുവരെ'' സെപ്റ്റംബര്‍ 20നു പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ സെന്‍സേഷണലായ ഹനുമാന്‍ കൈന്‍ഡിന്റെ ബിഗ് ഡൗഗ്സ് ഗാനത്തെ പുനഃസൃഷ്ടിച്ചു ''കഥ ഇന്നുവരെ''യിലെ മുഖ്യ താരങ്ങളായ അനു മോഹന്‍, നിഖില വിമല്‍, അനുശ്രീ രംഗത്ത്. ചിത്രത്തിന്റെ പ്രോമോ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. 

നടനായ അനു മോഹന്‍ പ്രൊമോയില്‍ ബിഗ് ഡൗഗ്സ് ഗാനത്തിലെ പോലെ ഒര്‍ജിനല്‍ സ്റ്റണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ഡൗഗ്സ് ഒര്‍ജിനല്‍ ഗാനത്തില്‍ റൈഡേഴ്‌സും അണിയറപ്രവര്‍ത്തകരും കഥ ഇന്നുവരെയുടെ പ്രോമോയില്‍ എത്തുന്നുണ്ട്.

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ''കഥ ഇന്നുവരെ''യില്‍ നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്, സംഗീതം - അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ് - അമല്‍ ജെയിംസ്, ഡിസൈന്‍സ് - ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് - 10ജി മീഡിയ, പി ആര്‍ ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബൂഷന്‍. ഗള്‍ഫില്‍ ഫാര്‍സ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷന്‍ നിര്‍വഹിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kadha Innuvare (@kadhainnuvare)

 

Read more topics: # കഥ ഇന്നുവരെ
kadha innuvare team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക