Latest News

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതില്‍ ദേവികയും ഒപ്പം അനുശ്രീയും; ''കഥ ഇന്നുവരെ'' ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

Malayalilife
 പ്രണയ ചിത്രവുമായി ബിജു മേനോനും, മേതില്‍ ദേവികയും ഒപ്പം അനുശ്രീയും; ''കഥ ഇന്നുവരെ'' ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ''കഥ ഇന്നുവരെ''യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. തലവന് ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും, മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്‍മേലുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ''കഥ ഇന്നുവരെ'' നിര്‍മിക്കുന്നത്.

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്, സംഗീതം - അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, സ്റ്റില്‍സ് - അമല്‍ ജെയിംസ്, ഡിസൈന്‍സ് - ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് - 10ജി മീഡിയ, പി ആര്‍ ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്.

Read more topics: # കഥ ഇന്നുവരെ
Kadha Innuvare Official Teaser Biju Menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക