Latest News

ഈ പ്രായത്തിലൊക്കെ കല്യാണം കഴിച്ചാല്‍ നാട്ടുകാര് ചിരിക്കും.; പ്രണയിക്കുന്നവരുടെ കഥകളുമായി കഥ ഇന്നുവരെ ട്രെയ്ലര്‍

Malayalilife
 ഈ പ്രായത്തിലൊക്കെ കല്യാണം കഴിച്ചാല്‍ നാട്ടുകാര് ചിരിക്കും.; പ്രണയിക്കുന്നവരുടെ കഥകളുമായി കഥ ഇന്നുവരെ ട്രെയ്ലര്‍

ബിജു മേനോനും മേതില്‍ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന 'കഥ ഇന്നുവരെ' ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. 'മേപ്പടിയാന്‍' എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതില്‍ ദേവികയുടെ ആദ്യ സിനിമയാണിത്.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം അശ്വിന്‍ ആര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ഇല്യൂമിനാര്‍ട്ടിസ്റ്, പ്രമോഷന്‍സ് 10ജി മീഡിയ, പിആര്‍ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്.

 

Read more topics: # കഥ ഇന്നുവരെ
Kadha Innuvare Official Trailer Biju Menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക