Latest News

കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങള്‍ കോര്‍ത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയില്‍ റിയല്‍ ഹീറോസിനും അവസരമെന്ന് സംവിധായകന്‍

Malayalilife
കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങള്‍ കോര്‍ത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയില്‍ റിയല്‍ ഹീറോസിനും അവസരമെന്ന് സംവിധായകന്‍

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയര്‍. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫാണ് കേരളാപ്രളയം സിനിമയാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 2403 ഫീറ്റ് എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ റിയല്‍ ഹീറോസിനും അവസരം നല്‍ുകമെന്ന് സംവിധായകന്‍ അറിയിച്ചു.ആന്റോ ജോസഫാണ് സിനിമയുടെ നിര്‍മ്മാതാവ്. ജോമോന്‍ ടീ ജോണിന്റേതാണ് ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്ററും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് ജോണ്‍ മന്ത്രിക്കലും ജൂഡും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 2019ല്‍ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

സിനിമയെ കുറിച്ച് അറിയിച്ചുകൊണ്ട് ജൂഡ് ആന്റണി കുറിച്ച പോസ്റ്റ് ഇങ്ങനെ:

പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്തുകൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിങ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..

അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ. 
A tribute to the unexpected heroes--

Read more topics: # jude anthany joseph,# new film,# 2403ft
jude anthany joseph,new film,2403ft

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES