പത്മരാജന്‍ സിനിമയിലൂടെ തുടക്കം കുറിച്ച നടാനാണ് ജയറാം. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ പാര്‍വതിയോട് ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. താരജോഡികളായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പാര്‍വതി ബൈ പറയുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ മകനായ കാളിദാസ് സിനിമയിലേക്കെത്തിയിരുന്നു. ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വ്വതി നൃത്തത്തില്‍ ഇപ്പോഴും സജീവയാണ്. അല്ലു അര്‍ജ്ജന്‍ ചിത്രമായ അള വൈകുന്ദപുരമുളോ എന്ന ചിത്രത്തിനായി ഡയറ്റ് ചെയ്ത് മേക്കോവര്‍ നടത്തിയ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. മേക്കവറിലെ നിരവധി ചിത്രങ്ങളാണ് വൈറലായത്. അപ്പോള്‍ മുതല്‍ താരത്തിന്റെ ഡയറ്റ് ചാര്‍ട്ടിനെക്കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഡയറ്റിനെക്കുറിച്ചും ഫിറ്റ്‌നസ് ടിപ്പുകളെക്കുറിച്ചും വ്യക്തമാക്കിയിരിക്കയാണ്.
ചെന്നൈയിലെ പ്രശസ്ത ഡയറ്റീഷ്യന്‍ കൗസല്യ ആയിരുന്നു ജയറാമിന്റെ ഡയറ്റീഷ്യന്‍. ഒരു വര്‍ഷത്തെ ഡയറ്റ് പ്ലാന്‍ ആണ് അവര്‍ നിര്‍ദ്ദേശിച്ചത് എന്നാല്‍ അത് കൃത്യമായി പാലിക്കണമെങ്കില്‍ താന്‍ രണ്ട് മാസത്തോളം വീട്ടില്‍ തന്നെ നില്‍ക്കണം. പട്ടാഭിരാമന്‍ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ഇടവേളയെടുത്ത് ഡയറ്റിങ്ങ് ചെയ്യുകയായിരുന്നു. മൂന്ന് മാസത്തെ കൃത്യമായ ഡയറ്റിങ് കാരണം ഭാരം 104 കിലോയില്‍ നിന്നും 85ല്‍ എത്തുകയായിരുന്നു. വ്യായാമത്തിനൊപ്പം മെന്റല്‍ റിലാക്‌സേഷനും വലിയൊരു ഘടകമാണ്. തന്റെ കൃത്യമായ ഡയറ്റിന് മുഴുവന്‍ ക്രഡിറ്റും അശ്വതിക്കാണെന്നാണ് ജയറാം പറയുന്നത്. തനിക്ക് ഭക്ഷണത്തോട് വലിയ ഭ്രമമോ നിര്‍ബന്ധമോ ഇല്ല. എങ്കിലും ഡയറ്റിങ്ങ് ആരംഭിക്കുമ്പോള്‍ നമുക്ക് ദേഷ്യം വരും എന്നാല്‍ ഡയറ്റ് കൃത്യമായി പിന്തുടരാന്‍ സഹായിച്ചത് പാര്‍വ്വതിയാണെന്നും തന്റെ ആഹാര കാര്യങ്ങളൊക്കെ കൃത്യമായി നോക്കിയത് പാര്‍വ്വതിയാണെന്നും ജയറാം പറയുന്നു.
ഒപ്പം തന്റെ ഡയറ്റ് പ്ലാനും ജയറാം പങ്കുവച്ചിട്ടുണ്ട്. പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് കഴിച്ചത്. അരിയാഹാരം പൂര്‍ണമായും ഒഴിവാക്കി. നോണ്‍വെജ് ആഹാരങ്ങള്‍ കഴിക്കാറുണ്ടായിരുന്നു. രാവിലെ കൃത്യമായി 5: 30 ന് എഴുന്നേല്‍ക്കാന്‍ തുടങ്ങി. രാവിലെയും വൈകിട്ടും കൃത്യമായി വീട്ടിലെ ജിമ്മില്‍ കാര്‍ഡിയോ എക്‌സെര്‍സൈസ്. എട്ടിന് ബ്രേക്ക് ഫാസ്റ്റ് കഴിക്കും ഒരു മണിക്ക് ലഞ്ചും. വൈകുന്നേരം നാലുമണിക്ക് സ്‌നാക്‌സ്. അതും ഹെല്‍ത്തിയായിട്ടുളളത്. രാത്രി ആറരയ്ക്കുളള ഡിന്നറിന് ശേഷം ഹെവിയായിട്ടുളള ആഹാരം ഒന്നും കഴിക്കില്ല. രാത്രി വിശക്കുമ്പോള്‍ എന്തെങ്കിലും ഫ്രൂട്ട്‌സ് കഴിക്കും. ഇടനേരങ്ങളില്‍ തിളപ്പിച്ചാറ്റിയ ജീരക വെളളം ഗ്രീന്‍ ടീ തുടങ്ങിയവ എന്തെങ്കിലും കുടിക്കും.