ഉണ്ണിമുകുന്ദനെ നായകനാക്കി ജയ് ഗണേഷ്; ഏപ്രില്‍ 11-ന് റിലീസിംഗ്

Malayalilife
topbanner
ഉണ്ണിമുകുന്ദനെ നായകനാക്കി ജയ് ഗണേഷ്;  ഏപ്രില്‍ 11-ന് റിലീസിംഗ്

ണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.

2024 ഏപ്രില്‍ പതിനൊന്നിന് 'ജയ് ഗണേഷ് 'പ്രദര്‍ശനത്തിനെത്തുന്നു.  മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.

ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.  എഡിറ്റര്‍-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്, ഡിഐ-ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്-ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ജയ് ഗണേഷ്
jai ganesh malayalam movie release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES