Latest News

ആരംഭമായി......'ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന ജയ് ഗണേഷ് 'വീഡിയോ ഗാനം പുറത്ത്

Malayalilife
topbanner
 ആരംഭമായി......'ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന ജയ് ഗണേഷ് 'വീഡിയോ ഗാനം പുറത്ത്

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നജയ് ഗണേഷ്  ' എന്നചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കര്‍ സംഗീതം പകര്‍ന്ന് കപില്‍ കപിലന്‍ ആലപിച്ച 'ആരംഭമായി......'എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഏപ്രില്‍ പതിനൊന്നിന്പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍  ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍,മനു മഞ്ജിത്ത്,വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സംഗീത് പ്രതാപ്.
സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്-
നവീന്‍ മുരളി,ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,
അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്,
ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-ഡിടിഎം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-
സഫി ആയൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ,
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ജയ് ഗണേഷ്
Arambhamaay Video Song Jai Ganesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES