Latest News

കളളനും പോലീസും കളിയുമായി വീണ്ടും ദിലീപ്; പത്ത് വര്‍ഷത്തിന് ശേഷം എസ് എല്‍ പുരം ജയസൂര്യയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം; ജാക്കിന്റെ അവതരണം ഡാനിയേലിനെ കാര്യമായി വളര്‍ത്തിയില്ല; ജാക്ക് ഡാനിയല്‍ റിവ്യൂ

അനു മോള്‍
topbanner
 കളളനും പോലീസും കളിയുമായി വീണ്ടും ദിലീപ്; പത്ത് വര്‍ഷത്തിന് ശേഷം എസ് എല്‍ പുരം ജയസൂര്യയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം; ജാക്കിന്റെ അവതരണം ഡാനിയേലിനെ കാര്യമായി വളര്‍ത്തിയില്ല; ജാക്ക് ഡാനിയല്‍ റിവ്യൂ

ജാക്ക് ഡാനിയലിന്റെ ട്രെയിലര്‍ കാണുമ്പോള്‍ നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് ആക്ഷനു തന്നെയാണ് പ്രാധാന്യം എന്നാണ് .തമിഴിന്റെ സുപ്പര്‍താരം അര്‍ജുനും ജയപ്രിയതാരം ദിലീപും കൂടി ഒന്നിക്കുമ്പോള്‍  സംഭവിക്കുക എന്താണെന്ന് കഥ ഫുള്‍ കണ്ടാലെ മനസ്സിലാക്കാന്‍ പറ്റു.  തുല്യപ്രാധാന്യമുളള രണ്ട് കഥാപാത്രങ്ങള്‍ ആയത് കൊണ്ട്  ഒരുപക്ഷേ നമുക്ക് ചിന്തിക്കാം ഒരാള്‍ ഒരാളുടെ ശത്രു തന്നെയാണെന്ന്.

ട്രെയ്ലറില്‍ കണ്ട അതേ അനുഭവം തന്നെയായിട്ടാണ്് സിനിമ തുടങ്ങുന്നത്.അര്‍ജുന്റെ മാസ് എന്‍ട്രിയില്‍ തന്നെ മനസിലാകും പോലീസ് ഉദ്യോഗസ്ഥനാണെന്ന ്  .
പരാതിക്കാരില്ലാത്തതും പോലീസ് അന്വേഷിച്ചിട്ട് ഒരുപിടിയും കിട്ടാത്തതും ആയ  വന്‍കവര്‍ച്ചകള്‍ അന്വേഷിക്കാനായി വിമാനമിറങ്ങി വരികയാണ് ഡാനിയല്‍ അലക്സാണ്ടര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്. ഡാനിയലിനെ സ്വീകരിക്കുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഒാഫീസില്‍ എത്തിക്കുകയും ചെയ്യുന്നതോടെ ആണ് എന്താണ് നടക്കാന്‍ പോകുന്നതെന്ന് മനസ്സിലാകുന്നത്. പിന്നീടാണ് ഒരു റോബറി സീനിലൂടെ ദീലീപ് കഥാപാത്രം ജാക്ക്്‌സണ്‍ മാത്യൂവിന്റെ എന്ട്രി .ജാക്ക് എന്ന കള്ളന്റെയും ഡാനിയല്‍ എന്ന പോലീസുകാരന്റെയും കഥയാണ് പിന്നീടങ്ങോട്ട് .സിഐഡി മൂസ, ചെസ്സ് ക്രേസി ഗോപാലന്‍ തുടങ്ങിയ ചിത്രങ്ങളാണ് പിന്നെ അങ്ങോട്ട് മനസ്സില്‍ വരുന്നത്. ഒരു റോബറി സീനിലൂടെ തന്നെയാണ് ഡാനിയല്‍ ജാക്കിനെ കണ്ടുപിടിക്കുന്നത് .നായിക കഥാപാത്രമായി എത്തുന്ന അഞ്ജു കുര്യന്റെ സുസ്മിതാ എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ ട്വിസ്റ്റ് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും കണ്ടു മറന്ന ചിത്രങ്ങളിലേതുമായി സാമ്യം തോന്നും .


മറ്റു ചിത്രങ്ങളില്‍ സാമ്പത്തികമില്ലാത്ത കള്ളനാണെങ്കില്‍ ഇതില്‍ സാമ്പത്തീകമുളള കളളനായിട്ടാണ് ദീലിപ് എത്തുന്നത്. ഇവിടെവരെ കഥകളില്‍ നിറഞ്ഞുനിന്നത് നമ്മള്‍ക്ക് സുപരിചിതമായ മുഖങ്ങളാണ്. അശോകനും സൈജു കുറിപ്പും ഇന്നസെന്റും കവിയൂര്‍ പൊന്നമ്മയും,ജനാര്‍ദ്ദനന്‍ ഒക്കെ കോമഡി രംഗങ്ങളിലൂടെ ചിരിപ്പിക്കുമോള്‍  ദേവനും ലക്ഷ്മി ഗോപാലസ്വാമിയും സുരേഷ്‌കൃഷ്ണയും ഒക്കെ കഥയില്‍ ഇമോഷണല്‍ കഥാപാത്രങ്ങളായി നില്‍ക്കുന്നു.
ട്രെയിലറില്‍ കണ്ടപോലെ ഒരു ഹൈ ഒക്‌റ്റെയിന്‍ ആക്ഷന്‍ മോഡില്‍ ഒന്നുമല്ല പടത്തിന്റെ ഡെലിവറി. ഒരു ദിലീപ് പടത്തിന്റെ ലാഘവ മുഹൂര്‍ത്തങ്ങളിലൂടെ ആണ് കഥ
യുടെ ഡെവലപ്പ്‌മെന്റ്. ഇന്റര്‍വെലിന് ശേഷം ഒന്നു രണ്ട് ചെറിയ ട്വിസ്റ്റുകളുമൊക്കെയായി കഥ വേറെ ലെവലായി. കൂള്‍ ആയും സ്‌റ്റൈലിഷ് ആയും ഉള്ള ദിലീപിന്റെ പെര്‍ഫോമന്‍സ് ആണ് സിനിമയുടെ ഹൈലൈറ്റ്.

ജാക്കിന്റെ അവതരണം ഡാനിയേലിനെ കാര്യമായി വളര്‍ത്തിയില്ല എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്. പക്ഷെ കിട്ടിയ അവസരം വച്ച് അര്‍ജുന്‍ കൈയ്യടിനേടി അര്‍ജുന്റെ സ്ഥാനത്ത്  മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഡാനിയല്‍ അലക്സാണ്ടറിന്റെ ഗതി ചിലപ്പോള്‍ തകര്‍ന്നെനെ. പത്ത് വര്‍ഷത്തിന് ശേഷം എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാനും ഗോപി സുന്ദറും. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ്.

 

Read more topics: # jack janial movie,# review
jack janial movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES