നടി മല്ലിക സുകുമാരന് പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മക്കളും ആരാധകരും. പൃഥ്വിരാജും ഭാര്യ സുപ്രിയയും അമ്മ മല്ലിക സുകുമാരന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റ്ാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചു .മല്ലിക സുകുമാരന് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവച്ചത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു.
എന്നാല്‍, അമ്മയ്‌ക്കൊപ്പമുള്ള നല്ലൊരു ചിത്രം വേണമെന്നായിരുന്നു അഭിനേത്രിയും മോഡലുമായ ഇഷ തല്‍വാറിന്റെ പ്രതികരണം.ഇഷ തല്‍വാറിന്റെ കമന്റിന് മറുപടി നല്‍കിയത് പൃഥ്വിരാജിന്റെ ആരാധകരായിരുന്നു.'നല്ലത്, മോശം, മികച്ചത്.. എന്നതെല്ലാം താല്‍ക്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ... അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്,' എന്നായിരുന്നു ഇഷ തല്‍വാറിന് ഒരു ആരാധകന്‍ നല്‍കിയ മറുപടി.