1.64 കോടിയുടെ കാര്‍ വാങ്ങാന്‍ പൃഥിരാജ് അടച്ചത് 1.34 കോടി..! 30 ലക്ഷം കുറഞ്ഞതോടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് ആര്‍ടിഒ.. നടന് ചീത്തപേരും..!

Malayalilife
topbanner
1.64 കോടിയുടെ കാര്‍ വാങ്ങാന്‍ പൃഥിരാജ് അടച്ചത് 1.34 കോടി..! 30 ലക്ഷം കുറഞ്ഞതോടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് ആര്‍ടിഒ.. നടന് ചീത്തപേരും..!

പൃഥിരാജ് മോളിവുഡിലെ യങ്ങ് സൂപ്പര്‍സ്റ്റാറാണ് പൃഥിരാജ്. ആഡംബരവാഹങ്ങളോട് ഏറെ ഇഷ്ടമാണ് പൃഥിരാജിന്. സിനിമയില്‍ എത്തിയതിന് പിന്നാലെ
ഒട്ടെറെ ആഡംബരകാറുകള്‍ നടന്‍ സ്വന്തമാക്കിയിരുന്നു. സാധാരണ ആഡംബര കാറുകള്‍ വാങ്ങുമ്പോള്‍ പോണ്ടിച്ചേരി രജിസ്‌റ്റേഷന്‍ എടുത്ത് നികുതി വെട്ടിച്ചിട്ടുള്ളതാണ് കേരളത്തിലുള്ള പല പ്രമുഖ താരങ്ങളും എന്നാല്‍ പൃഥിരാജ് തന്റെ കാറുകള്‍ കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നികുതി കൃത്യമായി അടയ്ക്കുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ നടന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ ആര്‍ടി ഒഫീസ് തടഞ്ഞിരിക്കയാണ്.

ഇക്കഴിഞ്ഞ ജൂണില്‍ ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ പൃഥി വാങ്ങിയിരുന്നു. കോടികള്‍ വിലമതിക്കുന്ന കാറിനായി ഫാന്‍സി നമ്പര്‍ വേണമെന്ന് ആഗ്രഹിച്ച് ആര്‍ടി ഓഫീസില്‍ ലേലത്തില്‍ താരം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രളയമെത്തിയതോടെ ലേലത്തില്‍ നിന്നും പിന്‍മാറി ആ തുക പ്രളയദുരിതാശ്വാസത്തിനായിട്ടാണ് താരം നല്‍കിയത്. ഒരു കോടിക്കടുത്ത് വിലയുള്ള പോര്‍ഷെ കെയ്ന്‍, 80 ലക്ഷത്തിന്റെ ഓഡി, ബിഎംഡബ്യു, മൂന്നു കോടിക്കടുത്ത് വിലവരുന്ന ലംബോര്‍ഗിനി, അത്രയും തന്നെ വിലവരുന്ന റേഞ്ച് റോവറ് എന്നിവയെല്ലാം പൃഥിരാജിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്.

ഇപ്പോള്‍ നടന്‍ വാങ്ങിയ പുതിയ കാറിന്‍മേല്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനാലാണ് രജിസ്‌ട്രേഷന്‍ നടക്കാതെ പോയത്.  1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു.  ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടര്‍ന്നാണ് റജിസ്‌ട്രേഷന്‍ തടഞ്ഞത്. 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.

Read more topics: # pruthviraj,# car registration
pruthviraj car registration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES