മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്.സിനിമാത്തിരക്കുകള്‍ക്കിടെ ഒരഭിമുഖത്തില്‍ മലയാളി ആരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്‍ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടെന്നാണ് പൃഥ്വി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.
ഇതിനുളള കാരണവും അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുളള ബന്ധമാണ് ചിത്രത്തിലൂടെ പറയുന്നത്.
നിങ്ങള്‍ ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങള്‍ നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ എറ്റവും യുക്തിസഹമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമ്മുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍ ജനക്കൂട്ടം എന്ന നിലയില്‍ നമ്മള്‍ എല്ലാതരം ഭാഷകളിലുളള സിനിമകളെയും സ്വാഗതം ചെയ്യുന്നവരാണ്.പുരുഷാധിപത്യമരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും എന്നാല്‍ അതാണ് ശരിയെന്ന് പറഞ്ഞു വയ്ക്കുന്നതാവരുത് ആ സിനിമ എന്നും നടന്‍ പറഞ്ഞു.
ക്രിസ്മസിനാണ് പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം നേരത്തെ പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്.