സെബര്‍ ലോകത്തിന്റെ കണ്ണ് തള്ളി ഇരിക്കുകയായണ് ഇഷ അംബാനിയുടെ വിവാഹാഘോങ്ങള് കണ്ടിട്ട്. ആഡംബരത്തിന്റെ അവസാന വാക്ക് എന്നോളം വലുതായിരുന്നു വിവാഹചടങ്ങുകള്‍. കോടികള്‍ ചെലവിട്ടാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹത്തിന് തുടക്കമിട്ടത്. നാടെങ്ങും ചര്‍ച്ചയുമാണ് ഇഷ അംബാനിയുടെ വിവാഹാഘോഷങ്ങള്‍.
ഇഷയുടെ കല്ല്യാണ ആഘോഷങ്ങള്‍ നടക്കുന്നത് കോടികള്‍ മുടക്കിയാണ്. വ്യവസായലോകത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനി വിവാഹം കഴിക്കുന്നത് പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദ് പിരാമലിനെയാണ്.
രാജസ്ഥാനിലെ ഉദയ്പുര്‍ വെച്ചുനടക്കുന്ന വിവാഹ ആഘോഷത്തില്‍ വന്‍ താരനിരകളാണ് അണിനിരന്നത്. ലോകത്തെ വിവിധ മേഖലകളില്‍ വിവാഹത്തിന് പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്കായി വിമാനസര്‍വ്വീസുകളും അതിഥികളെ സ്വീകരിക്കുന്നതിനായി ആഢംബര കാറുകളും ഒരുക്കി അത്യാഢംബരമായി മകളുടെ വിവാഹാഘോഷങ്ങള്‍ക്ക് അംബാനി തുടക്കമിട്ടത്.
എന്നാല്‍ വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്ന് അടിച്ചുപൊളിക്കാന്‍ ഉദയ്പൂരില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രശസ്ത പോപ് ഗായിക ബിയോണ്സയും ഉണ്ടായിരുന്നെന്നത് വളരെ ശ്രദ്ധേയമായി. ബിയോണ്‍സയെ സംഗീത വിരുന്നിലെത്തിക്കാന് അംബാനി മുടക്കിയ തുക കേട്ടാണ് ആളുകളുടെ കണ്ണ് തള്ളിയിരിക്കുന്നത്.മൂന്ന് മുതല്‍ നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബിയോണ്സയുടെ പ്രതിഫലം. അതായത് ഇന്ത്യന്‍ കറന്‍സി 21 കോടി മുതല്‍ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം കോച്ചാലാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി 21 കോടി രൂപയാണ് ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയത്. എന്നാല്‍, 21 കോടി, 28 കോടി രൂപയാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയതെന്ന് സംഘാടകര്‍ പറഞ്ഞു.