ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കല്ല്യാണമാമങ്കം ആയിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെത്. ഇഷയുടെ കല്ല്യാണ ആഘോഷങ്ങള്‍ നടക്കുന്നത് കോടികള്‍ മുടക്കിയാണ്. വ്യവസായലോകത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനി വിവാഹം കഴിക്കുന്നത് പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലിനെയാണ്.
വിവാഹ ആഘോഷത്തില്‍ നൃത്തച്ചുവടുകളുമായി താരപുത്രി ആരാധ്യ ബച്ചനും എത്തിയിരുന്നു. രാജസ്ഥാനിലെ ഉദയ്പുര്‍ വെച്ചുനടക്കുന്ന വിവാഹ ആഘോഷത്തില്‍ വന്‍ താരനിരകളാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്കും അഭിഷേക് ബച്ചനുമൊപ്പം ചടങ്ങില്‍ പങ്കെടുത്ത മകള്‍ ആരാധ്യ രാജസ്ഥാനില്‍ നിന്നുളള നര്‍ത്തകരുടെ കൂടെ ചുവടുകള്‍ വെച്ചതാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ചുവടുകള്‍ വയ്ക്കുന്ന മകളെ 'അമ്മ ഐശ്വര്യ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സംഗീത് സെറിമണിയില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഗുരു എന്ന സിനിമയിലെ ഗാനമാണ് അഭിഷേകും ഐശ്വര്യയും സ്റ്റേജില്‍ അവതരിപ്പിച്ചത്.