Latest News

കൈക്കൂലി ചന്ത' മുതല്‍ 'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം പോലുള്ള വാക്കുകളും  നീക്കം ചെയ്യണം; റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

Malayalilife
 കൈക്കൂലി ചന്ത' മുതല്‍ 'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം പോലുള്ള വാക്കുകളും  നീക്കം ചെയ്യണം; റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

ങ്കര്‍-കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2' റിലീസിനായി ഇനി ബാക്കിയാകുന്നത് ഒരാഴ്ച്ച മാത്രമാണ്. 28 വര്‍ഷം മുന്‍പ് തമിഴ് പ്രേക്ഷകര്‍ക്ക് ആവേശമായ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് U/A സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് U/A സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്.

സിനിമയ്ക്ക് 3 മണിക്കൂറും 4 സെക്കന്‍ഡും റണ്‍ ടൈമുമാണ് ഉള്ളത്. സിനിമയില്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ വരുത്താന്‍ സിബിഎഫ്സി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക,'കൈക്കൂലി ചന്ത' എന്ന പ്രയോഗം സിനിമയില്‍ നീക്കം ചെയ്യുക, 'ഡേര്‍ട്ടി ഇന്ത്യന്‍' പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നതാണ് മാറ്റങ്ങള്‍. പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ജൂലൈ 12 ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന്‍ 150 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ജെയ്സണ്‍ ലാംബര്‍ട്ട്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ, എസ്ജെ സൂര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read more topics: # ഇന്ത്യന്‍ 2
indian 2 to change 5 things

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES