Latest News

സിദ്ധാര്‍ത്ഥിന്റെയും രാകുല്‍ പ്രീത് സിംഗിന്റെയും പ്രണയ രംഗങ്ങളുമായി ഇന്ത്യന്‍ 2 വിലെ ഗാനമെത്തി; കമല്‍ഹാസന്‍ ശങ്കര്‍ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

Malayalilife
സിദ്ധാര്‍ത്ഥിന്റെയും രാകുല്‍ പ്രീത് സിംഗിന്റെയും പ്രണയ രംഗങ്ങളുമായി ഇന്ത്യന്‍ 2 വിലെ ഗാനമെത്തി; കമല്‍ഹാസന്‍ ശങ്കര്‍ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

മല്‍ഹാസന്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിലെ 'നീലോര്‍പ്പം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. സിദ്ധാര്‍ത്ഥിന്റെയും രാകുല്‍ പ്രീത് സിംഗിന്റെയും പ്രണയഗാനമാണ് ഇത്. താമരൈ ആണ് ഗാനം എഴുതിയത്. അബി, ശ്രുതിക എന്നിവരാണ് ആലാപനം. 

നിമിഷ നേരം കൊണ്ട് ഹിറ്റ് ചാര്‍ട്ടിലേക്ക് ഗാനം ഇടം പിടിച്ചു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.കാജല്‍ അഗര്‍വാള്‍, എസ് ജെ സൂര്യ, ബോബി സിംഹ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ - അന്‍പറിവ്, പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ജി കെ എം തമിഴ് കുമരന്‍.

ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് വിതരണം. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.ജൂലായ് 12ന് റിലീസ് ചെയ്യും.പി .ആര്‍ .ഒ ശബരി

Read more topics: # ഇന്ത്യന്‍ 2
Indian 2 Neelorpam Lyric Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES