Latest News

ഉലകനായകന്‍ കമല്‍ഹാസനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് പൂര്‍ത്തിയായി; പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു; ചിത്രം ജൂണ്‍ റിലീസ്

Malayalilife
topbanner
 ഉലകനായകന്‍ കമല്‍ഹാസനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് പൂര്‍ത്തിയായി;  പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു; ചിത്രം ജൂണ്‍ റിലീസ്

ലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ഇന്ത്യന്‍ 2'വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോ?ഗമിക്കുന്ന ചിത്രം ജൂണില്‍ റിലീസിനെത്തും. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയന്റ് മൂവീസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ കമല്‍ഹാസന്റെ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്.

ആകര്‍ഷകമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് 'ഇന്ത്യന്‍ 2' അവകാശപ്പെടുന്നു. ജൂണില്‍ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവര്‍-പാക്ക്ഡ് ട്രെയിലര്‍ മെയ് അവസാനത്തോടെ പുറത്തുവിടാനാണ്  ടീം ലക്ഷ്യമിടുന്നത്. 

ഭാവനകളെ ഉണര്‍ത്തികൊണ്ട് 'ഇന്ത്യന്‍ 2'വിലൂടെ 'സീറോ ടോളറന്‍സ്' എന്ന ടാഗ്ലൈന്‍ സംഭരിക്കുന്നതിനായുള്ള കാത്തിരിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് കമല്‍ഹാസന്റെ സേനാപതി. എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍, സമുദ്രക്കനി,  ബോബി സിംഹ, ബ്രഹ്‌മാനന്ദം, സക്കീര്‍ ഹുസൈന്‍, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായ് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ തയ്യാറാക്കിയത്. കഥ സംവിധായകന്റെതാണ്. 

അനിരുദ്ധ് രവിചന്ദറിന്റെ സംഗീത മികവ്, രവി വര്‍മ്മന്‍ന്റെ ആകര്‍ഷകമായ ഛായാഗ്രഹണം, ശ്രീകര്‍ പ്രസാദിന്റെ സമര്‍ത്ഥമായ എഡിറ്റിംഗ് എന്നിവയാല്‍ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് 'ഇന്ത്യന്‍ 2' വാഗ്ദാനം ചെയ്യുന്നത്. സിനിമകളോടുള്ള അഭിനിവേശത്തിന് പേരുകേട്ട വ്യക്തിയാണ് സുബാസ്‌കരന്‍ അല്ലിരാജ. ആവേശകരവുമായ എന്റര്‍ടെയ്നറുകള്‍ ബിഗ് സ്‌ക്രീനിലൂടെ നല്‍കി ആളുകളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം 'ഇന്ത്യന്‍ 2' തെലുങ്കില്‍ 'ഭാരതീയുഡു 2', ഹിന്ദിയില്‍ 'ഹിന്ദുസ്ഥാനി 2' എന്നീ പേരുകളില്‍ റിലീസ് ചെയ്യും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സുന്ദര് രാജ്, ലൈക്ക പ്രൊഡക്ഷന്‍സ് ഹെഡ്: ജികെഎം തമിഴ് കുമാരന്‍, റെഡ് ജയന്റ് മൂവീസ്: എം ഷെന്‍ബാഗമൂര്‍ത്തി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ടി മുത്തുരാജ്, സംഭാഷണം: ഹനുമാന്‍ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനര്‍: കുനാല്‍ രാജന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: വി ശ്രീനിവാസ് മോഹന്‍, മേക്കപ്പ്: ലെജസി ഇഫക്ട്സ്, വാന്‍സ് ഹാര്‍ട്ട്വെല്‍, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിന്‍ മിഗുവല്‍, അമൃത റാം, എസ് ബി സതീശന്‍, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലയ്യ, കോറിയോഗ്രാഫര്‍: ബോസ്‌കോ സീസര്‍, ബാബ ബാസ്‌കര്‍, ആക്ഷന്‍: അന്‍ബരിവ്, റമസാന്‍ ബുലട്ട്, അനല്‍ അരസു, പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, പിആര്‍ഒ: ശബരി.

Read more topics: # ഇന്ത്യന്‍ 2
Indian 2 new poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES