നിഖില്‍- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതല്‍ 

Malayalilife
 നിഖില്‍- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതല്‍ 

തെലുങ്കിലെ ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍, വിക്രം റെഡ്ഡി എന്നിവരുടെ വി മെഗാ പിക്‌ചേഴ്‌സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് എന്നീ വമ്പന്‍ ബാനറുകളില്‍ നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതല്‍. നിഖില്‍ നായകനായി എത്തുന്ന ഈ വമ്പന്‍ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിലാണ് കഴിഞ്ഞ ദിവസം ഈ ചിത്രം പൂജ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത്.

വമ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരണ്‍, യു വി ക്രിയേഷസിന്റെ വിക്രം റെഡ്ഡി എന്നിവര്‍ ഒരുമിച്ചു ചേര്‍ന്നാരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് വി മെഗാ പിക്‌ചേഴ്‌സ്. അവര്‍ക്കൊപ്പം ഈ പ്രോജെക്ടില്‍ സഹകരിക്കുന്ന അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, നേരത്തെ കാശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചവരുമാണ്. സംവിധായകന്‍ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കര്‍ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തില്‍ അതി നിര്‍ണായകമായ ഒരു കഥാപാത്രത്തിന് ജീവന്‍ പകരുന്നുണ്ട്. 

1905 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ കേഷേത്രത്തില്‍ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകള്‍ നടത്തിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കാമറൂണ്‍ ബ്രൈസണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിശാല്‍ അബാനി, സഹനിര്‍മ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആര്‍ഒ ശബരി.

india house gears up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES