വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് 'തെക്ക് വടക്ക്'. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യുന്ന തെക്ക് വടക്ക് സിനിമയേക്കുറിച്ച് 'പറയുന്ന വിനായകന്റെ വീഡിയോ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്.
മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാധവന്റെ ബേസിക് ബോഡി ഡിസൈന്‍ തനിക്ക് വളരെ ഇഷ്ടമായി, അതാണ് ഈ സിനിമയിലേക്ക് വരാനുള്ള കാരണമെന്നും വിനായകന്‍ പറയുന്നു.
ഇതുവരെ ഒരു സിനിമയുടേയും സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. സിനിമാ ജീവിതം തീരുന്നതു വരെ ഒരു സ്‌ക്രിപ്റ്റും കേള്‍ക്കുകയുമില്ല എന്ന നിയമം തന്റെ ആക്ടിങ് ബിസിനസില്‍ ഉണ്ട്. സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് തന്റെ ഏരിയ അല്ലെന്നും വിനായകന്‍ പറഞ്ഞു.
''ഈ പടത്തില്‍ കുടവയര്‍ വച്ചാണ് അഭിനയിച്ചത്. കഷണ്ടി വേണ്ടി വന്നു. മാധവന്‍ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ആണ്. കെഎസ്ഇബിയില്‍ വര്‍ക്ക് ചെയ്ത് റിട്ടയേര്‍ഡ് ആയ ആളാണ്. ക്ലീന്‍ ആയി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അത് തന്നെ എനിക്ക് രസമായിട്ട് തോന്നി. ഞാന്‍ ഇന്നുവരെ അങ്ങനെ ഒരു ക്യാരക്ടര്‍ ഒന്നും ചെയ്തിട്ടില്ല.''
'മാധവന്‍ വെല്‍ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. കഥാപാത്രത്തിന്റെ ബേസിക് ബോഡി ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം.
ഇതിന്റെ ഡയറക്ടറും പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ലാസറും കൂടി വന്നാണ് ഇത് പറയുന്നത്. എനിക്ക് ഒന്നുരണ്ട് ചോദ്യങ്ങള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ചേട്ടാ ഇയാള്‍ വെല്‍ എജ്യൂക്കേറ്റഡ് ആയ ആളാണ് എന്ന് പറഞ്ഞു, അത് എനിക്ക് ഭയങ്കര ഇഷ്ടമായി.''
എപ്പോഴും ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതിന് പകരം ആ കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാറാണ് പതിവ്. മാധവനെ അവതരിപ്പിക്കുമ്പോള്‍ അയാള്‍ക്ക് ആണി രോഗമുണ്ടോ, ഗ്യാസ് ഉണ്ടോ, ഒരു അന്‍പത് വയസ്സുള്ള ഒരാള്‍ക്ക് എന്തൊക്കെ അസുഖങ്ങള്‍ ഉണ്ടെന്നാണ് എന്റെ ചോദ്യം', വിനായകന്‍ പറഞ്ഞു.
ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അള്‍ട്ടിമേറ്റായി എല്ലാവരും ആക്ടേഴ്‌സാണ്. കോമഡിക്കാര്‍ എന്ന ഒരു ലൈന്‍, മിമിക്രിക്കാര്‍ എന്ന ഒരു ലൈന്‍, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകള്‍- അങ്ങനെയൊന്നും ഇല്ല. തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്''- വിനായകന്‍ പറയുന്നു.
''മാമുക്കോയ സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍''- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകന്‍ എടുത്തു പറയുന്നു.
'എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് തിലകന്‍ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന്‍ ചേട്ടന്‍ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന്‍ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോള്‍ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോള്‍ ചോദിച്ചു. കുറച്ചു ടെക്‌നിക് എനിക്ക് തിലകന്‍ ചേട്ടന്‍ പറഞ്ഞു തന്നു''- വിനായകന്‍ പറയുന്നു.
എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. വിനായകനും സുരാജിനുമൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അന്‍ജന ഫിലിപ്പ്, വി എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അന്‍ജന- വാര്‍സ് എന്ന ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേം ശങ്കറാണ് സംവിധാനം. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.