Latest News

വണ്‍ ലൈഫ് എന്ന ക്യാംപ്ഷനോട് ഗോപി സുന്ദര്‍ പങ്ക് വച്ച പുതിയ ചിത്രത്തിന് കീഴില്‍ സോഷ്യല്‍മീഡിയയുടെ വിമര്‍ശന പെരുമഴ; പരിഹാസ കമന്റുകള്‍ നിറഞ്ഞതോടെ കുറിക്ക് കൊള്ളുന്ന മറുപടി നല്കി സംഗീത സംവിധായകന്‍

Malayalilife
വണ്‍ ലൈഫ് എന്ന ക്യാംപ്ഷനോട് ഗോപി സുന്ദര്‍ പങ്ക് വച്ച പുതിയ ചിത്രത്തിന് കീഴില്‍ സോഷ്യല്‍മീഡിയയുടെ വിമര്‍ശന പെരുമഴ; പരിഹാസ കമന്റുകള്‍ നിറഞ്ഞതോടെ കുറിക്ക് കൊള്ളുന്ന മറുപടി നല്കി സംഗീത സംവിധായകന്‍

പ്രൊഫഷണല്‍ കരിയറുമായും ,ഒപ്പം വ്യക്തിജീവിതവുമായും ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ നേരിടാറുള്ള വ്യക്തിയാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവും, പരിഹാസവുമായി നിരവധിപേര്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വീണ്ടും വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഗോപി സുന്ദര്‍.

വണ്‍ ലൈഫ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് നിരവധി പേര്‍ പരിഹാസവും, വിമര്‍ശനങ്ങളും ആയി എത്തിയത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു.

'എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ' എന്നു ചോദിച്ച് കുറച്ച് സ്‌പേസ് ഇട്ടു കൊണ്ട് ഐ ഫോണ്‍ 16? എന്ന് കമന്റിട്ട ഒരാള്‍ക്ക് 'എന്റെ കയ്യില്‍ ഐ ഫോണ്‍ 20 ഉണ്ട്. നിന്റെ ഫോണ്‍ എപ്പോള്‍ അപ്‌ഡേറ്റ് ചെയ്യും എന്നറിയിക്കൂ' എന്നാണ് ഗോപി സുന്ദര്‍ ഇതിനു മറുപടി നല്‍കിയത്.സൗന്ദര്യ രഹസ്യം എന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ 'ഈ നിമിഷം ജീവിക്കുക. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നു നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

അതേസമയം, ഗോപിസുന്ദറുമായുളള ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് ഗായിക അമൃത സുരേഷ് അടുത്തിടെ തുറന്നു പറഞ്ഞ വേളയിലാണ് സിംഗിള്‍ ഫോട്ടോയുമായി സംഗീതസംവിധായകന്‍ എത്തിയതെന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായി. 

അടുത്തിടെയായി മയോനി എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരുടെ പേരിനോട് ചേര്‍ത്താണ് ഗോപി സുന്ദറിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കിടുമ്പോഴെല്ലാം അമൃതയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചുവെന്ന് തിരക്കി കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 

gopi sundar reacts to negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES