Latest News

നായകനായി വിനായകന്‍, വില്ലനായി മമ്മൂട്ടി; മമ്മൂട്ടി കമ്പിനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചു

Malayalilife
 നായകനായി വിനായകന്‍, വില്ലനായി മമ്മൂട്ടി; മമ്മൂട്ടി കമ്പിനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചു

മ്മൂട്ടി കമ്പിനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ മമ്മൂട്ടിയും ജോയിന്‍ ചെയ്തു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാഗര്‍കോവിലിലാണ് ഷൂട്ടിംഗ്. വിനായകന് ഒപ്പമുള്ള ഫോട്ടോയും മമ്മൂട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകും രംഗത്ത്. എത്തി. നേരത്തെ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു. 

സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിതിന്‍ കെ ജോസ് ആണ് സംവിധാനം. 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ഗൗതം വാസുദേവ് മേനോന്‍ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ സുരേഷ് ഗോപിയും പറഞ്ഞിരുന്നു. 

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേര്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആയൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

mammootty kampany 7th movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക