Latest News

സ്റ്റേജ് ഷോയ്ക്കിടെ സ്‌പോണ്‍സര്‍മാരിലൊരാള്‍ക്കും അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും തന്നെ കാഴ്ചവക്കാന്‍ ശ്രമിച്ചു; ബാലചന്ദ്രമേനോന് പിന്നാലെ ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതി; മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്ന് നടി

Malayalilife
 സ്റ്റേജ് ഷോയ്ക്കിടെ സ്‌പോണ്‍സര്‍മാരിലൊരാള്‍ക്കും അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും തന്നെ കാഴ്ചവക്കാന്‍ ശ്രമിച്ചു; ബാലചന്ദ്രമേനോന് പിന്നാലെ ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതി; മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്ന് നടി

ജാഫര്‍ ഇടുക്കിക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി രംഗത്ത്. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായിട്ടാണ് നടി പരാതി നല്‍കിയത്.  

നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തു വന്നിരുന്നു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയില്‍ പറയുന്നുണ്ട്

ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോന്‍ മേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിറ്റുണ്ട്.

നേരത്തെ 2012ല്‍ ലണ്ടനില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്‌പോണ്‍സര്‍മാരിലൊരാള്‍ക്കും അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും തന്നെ കാഴ്ച വയ്ക്കാന്‍ ജാഫര്‍ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു. 

Case against Jaffer Idukki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക