ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'ഇന്ത്യന്‍ 2' ഷൂട്ടിംങ് ജനുവരിയില്‍ ആരംഭിക്കും...!

Malayalilife
topbanner
ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'ഇന്ത്യന്‍ 2' ഷൂട്ടിംങ് ജനുവരിയില്‍ ആരംഭിക്കും...!

ശങ്കര്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംങ് ജനുവരി പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണും നായികയായി കാജല്‍ അഗര്‍വാളുമാണ് എത്തുന്നത്. 

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയിലാണ്. അതിനുശേഷം പൊള്ളാച്ചിയിലും ഉക്രൈനിലും ഷൂട്ടിംഗ് ഉണ്ട്. ദില്‍ രാജു നിര്‍മിക്കുന്ന ഇന്ത്യന്‍2 200 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ മറ്റ് പല താരങ്ങളും ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ എത്തും. അനിരുദ്ധിന്റേതാണ് സംഗീതം. 

മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' പിന്നാലെ കമല്‍ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2'  ഒരു വലിയ ഇടവേളയ്ക്ക് മുമ്പുള്ള അവസാന ചിത്രമായിരിക്കും. ചിത്രത്തില്‍ ഒരു യോദ്ധാവിനെപ്പോലെ ഉറച്ച മാംസപേശികളുള്ള നായകകഥാപാത്രമാകാനായി ദിവസവും ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയാണ് ഇപ്പോള്‍ കമല്‍. യു എസില്‍ നിന്ന് എത്തിയിട്ടുള്ള ട്രെയിനറാണ് കമലിനെ വര്‍ക്കൌട്ട് ചെയ്യാന്‍ സഹായിക്കുന്നത്.

ചിത്രത്തിലെ നായിക കാജല്‍ കളരിപ്പയറ്റ് അഭ്യസിക്കുന്നത് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇന്ത്യന്റെ ക്ലൈമാക്‌സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.


 

Read more topics: # indain 2,# kamal haasan,# january,# shooting
indain 2,kamal haasan,january,shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES