Latest News

' എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു'

Malayalilife
' എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു'

ബോളിവുഡിന്റെ സ്വന്തം യവനസുന്ദരന്‍ ഹൃത്വിക് റോഷന്  കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചു. വെള്ളാരംകണ്ണുള്ള യുവാവ് മനോഹരമായ പുഞ്ചിരി കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ വളരെപ്പെട്ടന്ന് ചേക്കേറി. കോയി മില്‍ ഗയ , ക്രിഷ്,  ധൂം 2  എന്നീ  ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.താരത്തിന്റെ ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കും.ഇപ്പോള്‍ തന്റെ ഹൃദയത്തിന്റെ ഫോട്ടോയാണ് ഹൃത്വിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് 


എന്റെ ഹൃദയത്തിന്റെ ആകൃതി.  നമ്മള്‍ എത്ര ദുര്‍ബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തില്‍ മറക്കും. സ്‌നേഹം കൊണ്ട് നിര്‍മ്മിച്ചത്- ഹൃത്വിക് റോഷന്‍ എഴുതുന്നു.

Read more topics: # hrithik roshan ,# instagramme post
hrithik roshan instagramme post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES