ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് സാന്ദ്ര തോമസ് ചോദിച്ചു. ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും പവര്‍?ഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്നല്ലേയെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം.
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവര്‍ക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണം.
സ്വന്തം നിലനില്‍പ്പിനായി എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്ന 'പ്രബുദ്ധ' സിനിമാ പ്രവര്‍ത്തകര്‍ ചുറ്റുമുണ്ട്: സജിത മഠത്തില്‍
ഡബ്ല്യുസിസിയുടെ ഭാ?ഗമായതില്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും നിലനില്‍പ്പിനായി ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് കരുതി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവര്‍ത്തകര്‍ ചുറ്റുമുണ്ടെന്നും നടി സജിത മഠത്തിലും കുറിച്ചു.
ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതില്‍, സിനിമാ കൂട്ടായ്മയില്‍ രോഗം ബാധിച്ചവരെ പോലെ മാറ്റി നിര്‍ത്തുന്നതില്‍ എല്ലാം വേദന തോന്നിയിട്ടുണ്ട്. വരും കാലങ്ങളിലെങ്കിലും മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് അന്തസോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ ഇതുവരെയുണ്ടായതെല്ലാം മറക്കാനാകുമെന്നും സജിത ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പില്‍ പറയുന്നു.മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷമുള്ള ദിവസങ്ങള്‍ ആഹ്ലാദത്തിന്റെയും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്റേതുമായിരുന്നു. ഇതിനായി പ്രയത്‌നിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് നന്ദിയുണ്ടെന്നും സജിത മഠത്തില്‍ കുറിച്ചു.
സജിത മഠത്തില്‍ പങ്കുവച്ച കുറിപ്പി?െ?ന്റ പൂര്‍ണരൂപം:
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ ആഹ്ലാദത്തിന്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിന്റെതുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാന്‍ പ്രയത്‌നിച്ച മാധ്യമ പ്രവര്‍ത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.WCC എന്ന സംഘടനയുടെ ഭാഗമായതിന്റെ പേരില്‍ പരിഹാസങ്ങള്‍ കുറെ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതില്‍, സിനിമാ കൂട്ടായ്മയില്‍ രോഗം ബാധിച്ചവരെ പോലെ മാറ്റി നിര്‍ത്തുന്നതില്‍, എല്ലാം വേദനിച്ചിട്ടുണ്ട്.
സ്വന്തം നിലനില്‍പ്പിനായി നിശ്ശബ്ദമായി, ഇതൊന്നും എന്നെ ബാധിക്കില്ല എന്നു വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവര്‍ത്തകര്‍ ചുറ്റുമുണ്ട്. എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്നവര്‍ ! എനിക്കവരാവാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല.അടുത്ത തലമുറയിലെ സ്ത്രീകള്‍ക്കെങ്കിലും dignity യോടെ മലയാള സിനിമാ ലോകത്ത് പണിയെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ മറക്കാന്‍ എനിക്കാവും.നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും WCC ഇവിടെ തന്നെയുണ്ട്. മുന്നോട്ടു തന്നെ.