Latest News

നീ ഇനി ജീവിക്കില്ല, വീട്ടില്‍ വന്ന് അടിച്ചു പെരുക്കും'; സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവാവ് പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഭീഷണിയുമായി മുകേഷ് എംഎല്‍എ

Malayalilife
നീ ഇനി ജീവിക്കില്ല, വീട്ടില്‍ വന്ന് അടിച്ചു പെരുക്കും'; സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവാവ് പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഭീഷണിയുമായി മുകേഷ് എംഎല്‍എ

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ കേസുകളില്‍ പെട്ട് വിവാദ നായകനായിരുന്നു കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. പലപ്പോഴും നടന്റെ ഫോണ്‍ കോളുകള്‍ നേരത്തേയും പുറത്തു വരികയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, കൊല്ലത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചമയുന്ന രാഗം രാധാകൃഷ്ണന്‍ എന്നയാളുടെ ചതിക്കിരയായി പണം നഷ്ടപ്പെട്ട തിരുവനന്തപുരം ഊരൂട്ടമ്പലലം സ്വദേശിയായ യുവാവ് എംഎല്‍എയെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ കോളിലുള്ളത്. ഗതികെട്ട് വിളിക്കുന്ന യുവാവിന്റെ പ്രശ്‌നം എന്തെന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഭീഷണി മുഴക്കുകയാണ് കൊല്ലം എംഎല്‍എ ചെയ്ത്.

ഊരൂട്ടമ്പലം സ്വദേശി ഗൗതം എന്ന യുവാവ് ഫോണില്‍ വിളിച്ചപ്പോഴാണ് മുകേഷ് ഭീഷണി മുഴക്കിയത്. മുകേഷുമായി അടപ്പമുണ്ടെന്ന് അവകാശപ്പെട്ടാണ് രാഗം രാധാകൃഷ്ണന്‍ ഗൗതമിന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. പണം കൈപ്പറ്റിയ ശേഷം ചതിച്ച രാധാകൃഷ്ണനെതിരെ പോലീസില്‍ പരാതിയടക്കം യുവാവ് നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ അടുപ്പക്കാരനെന്ന നിലയില്‍ പണം തിരിച്ചു നല്‍കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ച യുവാവിനെ പോലീസ് ബന്ധം അടക്കം പറഞ്ഞ് ഭീഷണി മുഴുക്കുകയാണ് ്മുകേഷ് ചെയ്തത്. ഇതോടെ യുവാവിന്റെ ധൈര്യം മുഴുവ്ന്‍ ചോരുകയാണ് ഉണ്ടായത്.

യുവാവിന്റെ മിസ്‌കോള്‍ കണ്ട് എംഎല്‍എ തിരിച്ചു വിളിക്കുകയാണ് ഉണ്ടായത്. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ഊരുട്ടമ്പലം സ്വദേശിയാണെന്നും താങ്കളുടെ അടുത്ത സുഹൃത്ത് രാഗം രാധാകൃഷ്ണനുമായി ബന്ധപ്പെട്ട വിഷയം പറയാനാണെന്ന് പറഞ്ഞതേ ഗൗതമിന് ഓര്‍മ്മയുള്ളൂ. പിന്നീട് എംഎല്‍എയില്‍ നിന്നും തുടര്‍ച്ചയായി ഭീഷണികള്‍ എത്തുകയാണ് ഉണ്ടായത്. എന്റെ സുഹൃത്തോ നിര്‍ത്തിക്കോ നിര്‍ത്തിക്കോ... ജീവന്‍ വേണമെങ്കില്‍ നിര്‍ത്തിക്കോ എന്നാണു പറഞ്ഞാണ് എംഎല്‍എ തുടങ്ങിയത്.

'എന്റെ ഫോണ്‍ സൈബറുമായി കണക്ട് ചെയ്തിരിക്കയാണ്. കോടതിയുടെ തീരുമാനമാണെന്ന് അറിയാല്ലോ.. വേഗം നിര്‍ത്തിക്കോ കേട്ടോ ഇല്ലേല്‍ വീട്ടില്‍ വന്ന് അടിച്ചു പിരിക്കും നിന്നെ. ഇപ്പോള്‍ തന്നെ സൈബര്‍പോലീസ് വീട്ടില്‍ വരും. എന്റെ മേഴ്‌സിയിലാണ് പറഞ്ഞാല്‍ ഓക്കെ. അതല്ലെങ്കില്‍ നീ വീട്ടില്‍ ഉറങ്ങത്തില്ല. രാഗം രാധാകൃഷ്ണന്‍ സുഹൃത്തോ? വെച്ചു പോക്കെ. ജീവനില്‍ കൊതിയുണ്ടോല്‍ വെച്ചു പോക്കോ. ഇനി എന്തെങ്കിലും ഒരു മിസ്റ്റേക്ക് ഉണ്ടായാന്‍ നീ വേറെ സ്ഥലത്തിരിക്കും. ആഹാ വേറെ പരിപാടിയുമായി ഇറങ്ങിയിരിക്കയാണോ?'- ഇതാണ് മുകേഷ് പറഞ്ഞത്.

അതേസമയം ഗൗതം എന്ത് വിഷയം പറയാനാണ് വിളിച്ചതെന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഷൗട്ട് ചെയ്യുന്ന സമീപനമായിരുന്നു മുകേഷില്‍ നിന്നും ഉണ്ടായത്. കൂടാതെ സൈബറിലേക്ക ഫോണ്‍ കണക്ട് ചെയ്തു എന്ന കള്ളം പറഞ്ഞ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. എംഎല്‍എയുടെ അടുപ്പക്കാരനാണെന്ന് രാഗം രാധാകൃഷ്ണനെന്ന് കരുതിയാണ് താന്‍ വിളിച്ചതെന്നാണ് യുവാവ് മറുനാടനോട് പറഞ്ഞത്. താന്‍ എങ്ങനെയാണ് ചതിക്ക് ഇരയായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read more topics: # മുകേഷ്
m mukesh mla phone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES