Latest News

പ്രിയ സുഹൃത്തേ സമാധാനമായി ഉറങ്ങൂ; ബാല്യകാല സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ശോഭന; നടിക്ക് നഷ്ടമായത് കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ

Malayalilife
 പ്രിയ സുഹൃത്തേ സമാധാനമായി ഉറങ്ങൂ; ബാല്യകാല സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ശോഭന; നടിക്ക് നഷ്ടമായത് കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ

വളരെ അപൂര്‍വ്വമായി മാത്രം സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നയാളാണ് നടി ശോഭന. ഇപ്പോഴിതാ, തന്റെ ഉറ്റകൂട്ടുകാരിയുടെ കളിക്കൂട്ടുകാരിയുടെ വേര്‍പാടാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ അവള്‍ തനിക്ക് ആരായിരുന്നുവെന്ന് അറിയിച്ച ശോഭന കൂട്ടുകാരിയുടെ കുടുംബവുമായുള്ള ആത്മബന്ധവും എത്രത്തോളമുണ്ടെന്ന് നടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നതാണ്.

ശോഭനയുടെ കളിക്കൂട്ടുകാരി എന്നതിനപ്പുറം ഒരുമിച്ച് നൃത്തം പഠിക്കുകയും ചെയ്തിരുന്ന അനിതാ മേനോന്‍ എന്ന മലയാളി നര്‍ത്തകിയുടെ വേര്‍പാട് ആണ് ശോഭന പങ്കുവച്ചത്. അനിതയുമായി മാത്രമല്ല, അനിതയുടെ അച്ഛനമ്മമാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും അനിതയുടെ വിവാഹശേഷം ഭര്‍ത്താവും മക്കളും ഒക്കെയായി കുടുംബ സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് ശോഭന തന്റെ കൂട്ടുകാരിയുടെ മരണം അറിയിച്ചത്. വിടവാങ്ങല്‍ കുഞ്ഞേ... എന്റെ പ്രിയ സുഹൃത്തേ.. സമാധാനത്തോടെ വിശ്രമിക്കൂ.. കൂടുതല്‍ വാക്കുകളില്ല.. ബാബു അങ്കിള്‍, സൂ ആന്റി, സതീഷ് മേനോന്‍, അവീഷ, അനീഷ എന്നിവര്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം എന്നാണ് ശോഭന അറിയിച്ചത്. ഭര്‍ത്താവിനൊപ്പം യുഎസിലെ ഹൂസ്റ്റണിലായിരുന്നു അനിത കഴിഞ്ഞിരുന്നത്.

ഭരതനാട്യത്തിന്റെ പ്രമുഖ വക്താക്കളില്‍ ഒരാളായി അംഗീകരിക്കപ്പെട്ട ഒരു സംവിധായികയും നൃത്തസംവിധായകയുമാണ് അനിത മേനോന്‍. 2014ല്‍ റീജിയണല്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ കൗണ്‍സിലില്‍ നിന്ന് പെര്‍ഫോമിംഗ് ആര്‍ട്സ് ഫെലോഷിപ്പ് അനിതയ്ക്ക് ലഭിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വനിത കൂടിയായിരുന്നു അനിത.

മാത്രമല്ല, അഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ അനിതയുടെ നൃത്തരംഗത്ത് നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നു. വലിയ സുഹൃത് വലയങ്ങളുണ്ടായിരുന്ന അനിത ചെന്നൈയിലെത്തുമ്പോഴേല്ലാം അവരുമായി ഒത്തുചേരാനും സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യവതിയായിരുന്ന അനിതയെ പെട്ടെന്നാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന അനിത സോഷ്യല്‍ മീഡിയയില്‍ നിന്നുപോലും പിന്മാറുകയും ചെയ്തിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണവാര്‍ത്ത എത്തിയത്.

പാശ്ചാത്യ കഥകള്‍ ഇന്ത്യന്‍ നൃത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ള അനിത ക്ലാസിക്കല്‍ വെസ്റ്റേണ്‍ നാടകങ്ങളുടെ ഇന്ത്യന്‍ പതിപ്പുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നാടോടി, ബാലെ, ഹിപ്‌ഹോപ്പ്, ജാസ്, ബോളിവുഡ് എന്നിവയുള്‍പ്പെടെ നിരവധി നൃത്ത ശൈലികള്‍ക്ക് അവരുടെ പ്രൊഡക്ഷനുകള്‍ പ്രശസ്തമാണ്. ഒരു നര്‍ത്തകിയെന്ന നിലയില്‍, ലോകം ചുറ്റി സഞ്ചരിച്ച അനിത അമേരിക്ക, ഇന്ത്യ, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗണില്‍ 25 വര്‍ഷത്തോളവും കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ രണ്ട് വര്‍ഷവും ജോലി ചെയ്ത ശേഷമാണ് അനിതയും ഭര്‍ത്താവും ടെക്സസിലെ ഹ്യൂസ്റ്റണിലേക്ക് താമസം മാറിയത്. എന്നാല്‍ അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.

 

Read more topics: # ശോഭന
shobana childhood friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES