Latest News

ചേച്ചിക്ക് പൊക്കം കൂടുതലാണോ ചേട്ടാ; ഹരീഷ് കണാരന്റെ കുടുംബചിത്രത്തിന് കമന്റിട്ടയാള്‍ക്ക് നടന്റെ മാസ് മറുപടി

Malayalilife
ചേച്ചിക്ക് പൊക്കം കൂടുതലാണോ ചേട്ടാ; ഹരീഷ് കണാരന്റെ കുടുംബചിത്രത്തിന് കമന്റിട്ടയാള്‍ക്ക് നടന്റെ മാസ് മറുപടി


രു റിയാലിറ്റി ഷോയില്‍ ജാലിയന്‍ കണാരന്‍ എന്ന വിമുക്ത ഭടനായി എത്തിയാണ് ഹരീഷ് ശ്രദ്ധ നേടിയത്. ഹരീഷ് പെരുമണ്ണ എന്ന പേരു പോലും ഹരീഷ് കണാരന്‍ എന്നായി മാറി. സന്ധ്യ എന്ന ടീച്ചറെയാണ് ആണ് ഹരീഷ് വിവാഹം ചെയ്തിരിക്കുന്നത് ധ്യാന്‍ ഹരി എന്ന മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. ഇന്നലെയായിരുന്നു പ്രണയ ദിവസം. സിനിമാലോകത്തെ ദമ്പതികളും കാമുകീ കാമുകന്‍മാരുമെല്ലാം ഗംഭീരമായി തന്നെയാണ് പ്രണയദിനം ആഘോഷിച്ചത്. പ്രണയദിനത്തില്‍ കുടുംബചിത്രവുമായാണ് ഹരീഷ് കണാരന്‍ എത്തിയത്. 'കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം'...എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.  ഭാര്യ സന്ധ്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്ത്.

ഹരീഷിന്റെ കുടുംബ ചിത്രം പെട്ടെന്നാണ് വൈറലായി മാറിയത്. പലരും ആശംസാ കമന്റുമായി എത്തി. എന്നാല്‍ അതിനിടയില്‍ ഒരു വിരുതന് അറിയേണ്ടത് മറ്റൊന്നായിരുന്നു. 'ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ' എന്നായിരുന്നു ചിത്രത്തിനായി ഒരു പ്രേക്ഷകന്‍ നല്‍കിയ കമന്റ്. ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍  ഏറ്റെടുക്കുന്നത്.

എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലെ' ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി. ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ചിത്രവും മറുപടിയും വൈറലായതോടെ കുറച്ചുകഴിഞ്ഞ് ഈ ചിത്രം ഹരീഷ് തന്നെ സോഷ്യല്‍മീഡിയയില്‍ നിന്നും മാറ്റുകയായിരുന്നു. ഇത്രയും നല്ല മാസ് മറുപടി നല്‍കിയിട്ട് എന്തിനാണ് ഹരീഷ് ഈ മനോഹരചിത്രം മാറ്റിയതെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.

 

Read more topics: # hareesh kanaran,# post
hareesh kanaran post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES