തൈക്കുടം ബ്രിഡ്ജെന്ന മ്യൂസിക് ബാന്‍ഡിലൂടെ ആരാധകരെ സമ്പാദിച്ച സംഗീത സംവിധായകനാണ് ഗോവിന്ത് മേനോന്‍ എന്ന ഗോവിന്ദ് വസന്ത. വിജയ് സേതുപതി നായകനായി എത്തിയ 96ലെ ഗോവിന്ദിന്റെ ഗാനങ്ങളുള്‍പ്പടെ തമിഴകത്തും കേരളത്തിലും തരംഗമാവുകയാണ്. നല്ല പൊ്ണ്ണത്തടിയൊക്കെയുണ്ടായിരുന്ന ഗോവിന്ദ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. അതിശയിക്കും വിധം തടി കുറച്ചാണ് താരത്തിന്റെ മേക്ക് ഓവര്‍
ആ തടിയനെങ്ങനെ ഇങ്ങനെയായി? അയല മത്തി കാരി ചൂര... പാടി തൈക്കുടം ബ്രിഡ്ജിന്റെ ആത്മാവായി മാറിയ ഗോവിന്ദ് മേനോന്റെ പുതിയ രൂപം കണ്ട് ആരാധകര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. റാമിന്റെയും ജാനുവിന്റെയും പ്രണയത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കഥയിലെ ഗാനങ്ങളുമായി തമിഴകത്തിന്റെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയ ഗോവിന്ദ് വസന്ത എന്ന ഗോവിന്ദ് മേനോന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.
ഗോവിന്ദ് വസന്ത ശരീരഭാരം 105 കിലോയില്‍ നിന്ന് 83 കിലോയാക്കി കുറച്ചു. കൃത്യമായ ഡയറ്റ് പ്ലാനുകളും ജിമ്മിലെ കടുത്ത ട്രെയിനിങ്ങും കൊണ്ട് വെറും ആറു മാസം കൊണ്ടാണ് അദ്ദേഹം അമിതഭാരം കുറച്ചത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്നും, ജീവിതത്തില്‍ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ഗോവിന്ദ് വസന്ത പറയുന്നു. 'ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. എനിക്കിത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും.'- അദ്ദേഹം ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
അടുത്ത കാലത്തിറങ്ങിയ വിജയചിത്രം '96'ലെ 'കാതലേ.. കാതലേ..' എന്ന തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്ന് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് ഗോവിന്ദ് മേനോന്‍ എന്ന തമിഴിലെ ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെ ഗായകനായും വയലിനിസ്റ്റായും ഗിറ്റാറിസ്റ്റുമായുമെല്ലാം തിളങ്ങിയ സംഗീതജ്ഞനാണ് ഗോവിന്ദ്. 24 നോര്‍ത്ത് കാതം, 100 ഡേയ്‌സ് ഓഫ് ലവ്, വേഗം, ഹരം തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതമേകിയിട്ടുണ്ട്. വിജയ് സേതുപതി നായകനായ സീതകാത്തിയാണ് ഗോവിന്ദിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം