Latest News

പാർവതിയെ പോലുള്ളവർ നന്നായി പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്: മഡോണ സെബാസ്റ്റ്യൻ

Malayalilife
പാർവതിയെ പോലുള്ളവർ നന്നായി പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്: മഡോണ  സെബാസ്റ്റ്യൻ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. തെന്നിന്ത്യൻ സിനിമ മേഖലയിലും താരം തന്റെതായ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. ഒരു നടി എന്നതിലുപരി മഡോണ  മികച്ച ഒരു ഗായിക കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ഇത്തരം പ്രശ്‌നങ്ങള്‍ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയണമെന്നും ഇത് ഇങ്ങനെ ആള്‍ക്കാര്‍ക്ക് മനസിലായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരുപാട് ഇട്ടതുകൊണ്ടോ വീഡിയോയില്‍ പറഞ്ഞതുകൊണ്ടോ ഒന്നും ആര്‍ക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്‌ക് ആണ്. ഈ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല.

അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാവണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോട് നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറൂളളു.

മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലെ. പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും. സ്റ്റേജ് ഷോകളില്‍ വരാത്തത് പേടികൊണ്ടാണ്. സിനിമയില്‍ വന്നതിന് ശേഷം അതിനെ കുറിച്ച് ബോധവതിയാണ്. കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല. പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടമെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്‌തു. 
 

Madonna Sebastian words about malayalam film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES