Latest News

അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല; അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ല: പാർവതി തിരുവോത്ത്

Malayalilife
അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല; അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ല: പാർവതി തിരുവോത്ത്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. 2006-ൽ പുറത്തിറങ്ങിയ  ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. തുടർന്ന്  നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ , ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ , ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. അതുപടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഉള്ള താരത്തിന്റെ ഇടപെടൽ എന്നും ചർച്ചയാകാറുമുണ്ട്. തന്റെതായ നിലപാടുകൾ തുറന്ന് പറയുന്നതിന് യാതൊരു മടിയും താരം തുറന്ന് കിട്ടാറുമില്ല. എന്നാൽ ഇപ്പോൾ ചില വിഷയങ്ങളില്‍ നിലപാടുകള്‍ എടുക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ ചിലപ്പോള്‍ ഭയപ്പെടുത്താറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി. 

ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ.

അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ല. ആ ഭീഷണികളെ ഒക്കെ അവഗണിച്ച് താനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവും എന്നും പാര്‍വതി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി പ്രതികരിച്ചത്.

Parvathy thiruvothu statement about cyber space and neagative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക