Latest News

മുറിവുകള്‍ ദേഹത്താണെങ്കില്‍ അതിന്റെ പാട് കാണും പക്ഷേ സൈബര്‍ ബുള്ളിയിങ്ങിന്റെ മുറിവ് മനസിലാണ് പുറത്തുകാണില്ല; ബുള്ളിയിങ്ങ് ചെയ്യുംമുമ്പ് അതില്‍ എന്ത് സന്തോഷം കാണുമെന്ന് സ്വയം ചോദിക്കുക; റെഫ്യൂസ് ദി അബ്യുസില്‍ പാര്‍വതി

Malayalilife
മുറിവുകള്‍ ദേഹത്താണെങ്കില്‍ അതിന്റെ പാട് കാണും പക്ഷേ സൈബര്‍ ബുള്ളിയിങ്ങിന്റെ മുറിവ് മനസിലാണ് പുറത്തുകാണില്ല; ബുള്ളിയിങ്ങ് ചെയ്യുംമുമ്പ് അതില്‍ എന്ത് സന്തോഷം കാണുമെന്ന് സ്വയം ചോദിക്കുക; റെഫ്യൂസ് ദി അബ്യുസില്‍ പാര്‍വതി

ലയാളത്തില്‍ സ്വന്തമായി നിലപാടുകളുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബു നടി ഭാവനയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തെതുടര്‍ന്ന് സംഘടനയില്‍ നിന്നും രാജി വയ്ക്കാനുള്ള ആര്‍ജ്ജവവും നടി കാട്ടിയിരുന്നു. വനിതാ താര സംഘടനയായ ഡബ്ല്യു സി സിയിലെ സജീവ അംഗം കൂടിയായ താരം ഡബ്ല്യു സി സി നടത്തുന്ന റഫ്യൂസ് ദി അബ്യൂസ് എന്ന പേരില്‍ നടത്തുന്ന ക്യാംപൈനില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ പേര് പാര്‍വതി തിരുവോത്ത്. ഞാന്‍ സിനിമയില്‍ വന്നിട്ട് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്തിട്ട് ഏറെക്കുറെ 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിയിരുന്നുവോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയിലും എല്ലാവരുമായിട്ടുള്ള എന്‍ഗേജ്‌മെന്റ് കൂടിക്കൊണ്ടിരുന്നു. അതില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്‌സിനൊക്കെ പ്രതികരിക്കാന്‍ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഏറെ എന്‍ജോയ് ചെയ്യാറുമുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ളതും രാഷ്ട്രീയപരമായിട്ടുള്ളതുമായ നിലപാടുകള്‍ ഞാന്‍ പങ്കുവയ്ക്കുമ്പോള്‍ അതിന് ആനുപാതികമായി ട്രോളിംഗും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗുമൊക്കെ ഞാന്‍ നേരിടാറുണ്ട്, പാര്‍വതി വീഡിയോയില്‍ പറയുന്നു.

എന്റെ ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് അല്ലെങ്കില്‍ മനസ്സിലാക്കി കൊണ്ടിരിക്കുന്നതെന്തെന്നാല്‍ ശാരീരികമായ ആക്രമണങ്ങള്‍ ആണെങ്കില്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നും പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ ആണെങ്കില്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയാത്ത തരത്തിലുള്ളതായിരിക്കുമെന്നാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാരാകേണ്ടതാണ്.

ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് നമുക്ക് ലഭിക്കുന്നതെന്നുമൊക്കെ ഓരോരുത്തരും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. ഞാന്‍ നിങ്ങള്‍ എല്ലാവരോടും അതിപ്പോള്‍ ആരു തന്നെയായാലും അത് പുരുഷന്‍മാര്‍ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോയെന്ന് അറിഞ്ഞും അറിയാതെയും ചെയ്യുന്നുണ്ടോെന്ന് അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, പാര്‍വതിയുടെ വാക്കുകള്‍.

അതുപോലെ തന്നെ നിങ്ങളിത് നേരിടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങള്‍ നിയമപരമായിട്ട് പൂര്‍ണമായ തരത്തില്‍ നമ്മളെ സംരക്ഷിക്കുന്ന തരത്തിലുള്ളത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവുമൊക്കെ നമ്മള്‍ക്കുണ്ട്. അതിലുപരി പൗരന്‍മാരെന്ന നിലയില്‍ നമ്മുടെ ഒരു കടമയാണ്. അതുപോലെ തന്നെ അതിലേക്ക് എല്ലാവരും ചേര്‍ന്നു തന്നെ ഇത്തരം സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യേണ്ടതുണ്ട്. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ നമ്മുടെ മനസിന്റെ അവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതാണ്. അതിനെ നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ ഗൗരവത്തോടെ കാണേണ്ടതുമാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക, പാര്‍വതി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്

 
Parvathy Thiruvothu- Refuse The Abuse

Parvathy Thiruvothu (WCC Member) about our campaign! REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! #WCC #AntiCyberAbuseCampaign #RefuseTheAbuse #ItsInYourHands #ParvathyThiruvothu

Posted by Women in Cinema Collective on Tuesday, October 27, 2020


 

parvathy thiruvothu in refuse the abuse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക