സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ പാട്ടുകളെക്കാള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. വിമര്‍ശനം എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ പുത്തരിയല്ലാതായി മാറിയിരിക്കുന്നു.ഏതൊരു കൂട്ടുകാരിയുടെ ഒപ്പം പോസ്റ്റ് ചെയ്താലും ഗോപി സുന്ദറിന് നിശിത വിമര്‍ശനം ഉറപ്പാണ്. അതെന്തായാലും പിന്മാറാന്‍ തയാറല്ലെന്ന് അടിവരയിടുകയാണ് തന്റെ ഓരോ പോസ്റ്റിലൂടെയും താരം. ഗോപി.
ഇപ്പോള്‍ സുഹൃത്തായ പ്രിയ നായര്‍ അഥവാ മയോനിക്കൊപ്പം ഉള്ള ഒരു ചിത്രവുമായി ഗോപി സുന്ദര്‍ എത്തിച്ചേരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്നെയാണ് ഈ ചിത്രവുമായുള്ള വരവ്. ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കി, ഇത് ഞങ്ങളുടെ സന്തോഷത്തിന്റെ ഇടം എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് പോസ്റ്റ്.
ഇതിനിടെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത് ഷിനു പ്രേം എത്തി. ചിത്രത്തിനൊപ്പം ഷിനു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടി. നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നര്‍ഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇതോടെ ആരാണ് ഷിനു എന്നായി സമൂഹമാധ്യമത്തിലെ ചര്‍ച്ചകള്‍. മോഡല്‍ ആണ് ഷിനു പ്രേം. 2023ല്‍ മിസ് തൃശൂര്‍ ആയി കിരീടം ചൂടി. കേരളത്തിലെ വിവിധ സൗന്ദര്യമത്സര വേദികളില്‍ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.
തന്റെ മുന്‍ പ്രണയബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനാകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുമുണ്ട്.
എങ്കിലും കമന്റ്‌റ് ബോക്‌സ് ഓഫ് ആക്കാതെയാണ് ഗോപിയുടെ പോസ്റ്റിങ്ങ്. പക്ഷെ ഇക്കുറി ചിലര്‍ ഗോപിയെ പിന്തുണച്ചു എന്നതും ഒരു പ്രത്യേകതയാണ്