പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പലപ്പോഴും പല വിവാദങ്ങളില്‍പെട്ടാണ് അദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. എന്നാലിപ്പോള്‍, അദ്ദേഹത്തിന്റെ അമ്മയുടെ വേര്‍പാട് വാര്‍ത്തയാണ് ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്. അമ്മയുടെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പു ഗോപി സുന്ദര്‍ പങ്ക് വച്ചിട്ടുണ്ട്. അമ്മ എന്നും തന്റെ ശക്തിയും വഴി കാട്ടിയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അമ്മക്കൊപ്പമുള്ള ഫോട്ടോക്കൊപ്പമാണ് ഗോപി സുന്ദര്‍ കുറിപ്പ് പങ്കുവെച്ചത്. തന്റെ സംഗീതത്തിലും സംഗീതത്തിന്റെ ഓരോ ചുവടുകളിലും ഹൃദയത്തിലും അമ്മ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ താമസിച്ചിരുന്ന അമ്മ ലിവി സുരേഷ് ബാബുവിന്റെ വേര്‍പാട് വാര്‍ത്ത അപ്രതീക്ഷിതമായാണ് എത്തിയത്. ഗോപി സുന്ദറിനെ കൂടാതെ ശ്രീ എന്ന ഒരു മകള്‍ കൂടിയുണ്ട് ലിവിയ്ക്ക്. സോഷ്യല്‍ മീഡിയയിലടക്കം വളരെയധികം സജീവമായിരുന്നു ലിവി. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന അമ്മ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയെയും രണ്ടു മക്കളേയും എല്ലാം ചേര്‍ത്തുപിടിച്ചിരുന്നു.
ഗോപിസുന്ദര്‍ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നുവെങ്കിലും അമ്മ ലിവിയും അച്ഛന്‍ സുരേഷ് കുമാറും പ്രിയയേയും രണ്ടു മക്കളേയും എന്നും ഒപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ ഓണത്തിനും ഇവര്‍ ഒത്തുചേര്‍ന്നിരുന്നു. നടന്‍ ദേവന്റെ സഹോദരന്‍ കൂടിയാണ് ഗോപിസുന്ദറിന്റെ പിതാവ് സുരേഷ് കുമാര്‍. അതുകൊണ്ടു തന്നെ താരകുടുംബത്തിലേക്ക് എത്തിയ വേര്‍പാട് സിനിമാ, സംഗീത ലോകത്തിനെല്ലാം വേദനയാവുകയാണ്.
അതേസമയം, അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് ഗോപിസുന്ദര്‍ കുറിച്ചത് ഇങ്ങനെയാണ്: അമ്മേ, നിങ്ങള്‍ എനിക്ക് ജീവിതവും സ്നേഹവും എനിക്കെന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന ഓരോ സംഗീതവും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം വഹിക്കുന്നതാണ്. അമ്മ എങ്ങും പോയിട്ടില്ല- എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാന്‍ എടുക്കുന്ന ഓരോ ചുവടുകളിലൂടെയും എന്റെ അമ്മ ജീവിക്കുന്നുണ്ട്. അമ്മയുടെ ആത്മാവിന് സമാധാനം ലഭിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം, എന്നെ എപ്പോഴും നോക്കുന്നുണ്ട്.. അമ്മേ സമാധാനമായി ഇരിക്കൂ. അമ്മ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും എന്നാണ് അമ്മയുടെ മനസും സ്നേഹവും തൊട്ടറിഞ്ഞ മകനായി ഗോപി സുന്ദര്‍ കുറിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപിസുന്ദര്‍. സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചര്‍ച്ചയാകാറുള്ളത്. പലപ്പോഴും ഗോപിസുന്ദറിനെ ചുറ്റിപ്പറ്റി പുറത്തു വരുന്ന പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പലപ്പോഴും ഈ അമ്മയും പഴികേട്ടിരുന്നു. വിവാഹിതനായിരിക്കെ മറ്റൊരാളുമായി ലിവിങ് ടുഗതറിലേക്ക് പോയതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചര്‍ച്ചയായിരുന്നു.
ഗായിക അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേര്‍പിരിഞ്ഞതും ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായതും. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായപ്പോള്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രതികരിച്ച് ഗോപി സുന്ദര്‍ അതിനു മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത് അമ്മയ്ക്കൊപ്പം പങ്കുവച്ച ഒരു ഫോട്ടോയ്ക്ക് താഴെ ആയിരുന്നു. 'ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കില്‍ താന്‍ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്', എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. അമ്മ ലവ്' എന്ന് കുറിച്ചു കൊണ്ടായിരുന്നു ?ഗോപി സുന്ദര്‍ പോസ്റ്റ് പങ്കുവച്ചത്.
ഉടനെ തന്നെ മറുപടിയുമായി ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. 'തല്‍ക്കാലം നിങ്ങള്‍ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത്?', എന്നാണ് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. അതേസമയം, ഗോപിസുന്ദറിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്ക് തൃശൂര്‍ വടൂക്കര ശ്മശാനത്തില്‍ നടക്കും