ഗോകുല്‍ സുരേഷ് നായകനായെത്തുന്ന  ഉള്‍ട്ടയുടെ ഷൂട്ടിംങ് പയ്യന്നൂരില്‍ ആരംഭിക്കും..! ചിത്രത്തില്‍ നായികമാരായി എത്തുന്നത് അനുശ്രീയും പ്രയാഗ മാര്‍ട്ടിനും..!

Malayalilife
ഗോകുല്‍ സുരേഷ് നായകനായെത്തുന്ന  ഉള്‍ട്ടയുടെ ഷൂട്ടിംങ് പയ്യന്നൂരില്‍  ആരംഭിക്കും..! ചിത്രത്തില്‍ നായികമാരായി എത്തുന്നത് അനുശ്രീയും പ്രയാഗ മാര്‍ട്ടിനും..!

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പുതിയ ചിത്രം ഉള്‍ട്ടയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ പയ്യന്നൂരില്‍ 28 ന് ആരംഭിക്കും. 
തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട.  സിനിമയില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. 

ഗാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ഹ്യൂമര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി. എ. സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്നിഖാന്‍, ആര്യ, മഞ്ജുസുനിച്ചന്‍, കോട്ടയംപ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പത്ത് ദിവസത്തെ ഷൂട്ടിംഗോടെ ചിത്രം പൂര്‍ത്തിയാവും. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബി.കെ. ഹരിനാരായണന്റെയും അജോയ് ചന്ദ്രന്റെയും വരികള്‍ക്ക് ഗോപി സുന്ദറും സുദര്‍ശനും സംഗീതം നല്‍കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

gokul suresh,ultta film,shooting in payyannur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES