ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി; ദൃശ്യം 3 പ്രമോഷനായി ഖത്തറിലേക്ക്; പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ് 

Malayalilife
 ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി; ദൃശ്യം 3 പ്രമോഷനായി ഖത്തറിലേക്ക്; പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ് 

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് സിനിമയുടെ പ്രചാരണാര്‍ത്ഥം ഖത്തറിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കി. 'ദൃശ്യം 3' സിനിമയുടെ പ്രമോഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി ടാനിയ മറിയം ജോസ് അനുമതി നല്‍കിയത്. ഈ മാസം 21-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

സിനിമയിലെ അഭിനേതാവ് എന്ന നിലയില്‍ മെയ് 19 മുതല്‍ 23 വരെ ഖത്തറില്‍ നടക്കുന്ന പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനാണ് ഇളവ് അനുവദിച്ചത്. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ പ്രകാരം കോടതിയില്‍ ഹാജരാക്കിയിരുന്ന പാസ്പോര്‍ട്ട് നിബന്ധനകളോടെ വിട്ടുനല്‍കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം പാസ്പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ഔദ്യോഗികമായ ജോലി ആവശ്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയത്. 2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവനടി നല്‍കിയ പരാതി. ഹോട്ടലിലെത്തിച്ച് പരാതിക്കാരിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Read more topics: # സിദ്ദിഖ്.
siddique can go to qatar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES