Latest News

25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസ്; ഗൗതമിയുടെ മുന്‍ മാനേജര്‍ വീണ്ടും അറസ്റ്റില്‍

Malayalilife
25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസ്; ഗൗതമിയുടെ മുന്‍ മാനേജര്‍ വീണ്ടും അറസ്റ്റില്‍

പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുന്‍മാനേജര്‍ അഴകപ്പന്‍(64) വീണ്ടും അറസ്റ്റില്‍. ഗൗതമിയുടെയും സഹോദരന്‍ ശ്രീകാന്തിന്റെയും പേരിലുള്ള 25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ പോലീസ് അഴകപ്പനെ കേരളത്തില്‍നിന്ന് അഅറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ തായിരുന്നു. ശ്രീപെരുംപുദൂരിലുള്ള സ്വത്ത് തട്ടിയെടുത്തതിന്റെപേരിലുള്ള പുതിയ കേസില്‍ കാഞ്ചീപുരം പോലീസാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്...

19 വര്‍ഷംമുന്‍പ് സ്ത നാര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി അഴകപ്പന്റെ പേരില്‍ ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്.തുടര്‍ന്ന് ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള പലയിടങ്ങളിലെ സ്ഥലം വില്‍ക്കുകയും ഇതില്‍നിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പന്‍ തന്റെ കുടുംബാംഗങ്ങളുടെപേരില്‍ സ്ഥലം വാങ്ങുകയുമായിരുന്നു.

ചില വില്‍പ്പനകളില്‍ പണത്തട്ടിപ്പും നടത്തി.ഗൗതമിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത ചെന്നൈ പോലീസ് കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്നാണ് അഴകപ്പനെയും ഭാര്യയെയുമടക്കം ആറുപേരെ അറസ്റ്റ് ചെയ്തത്.

സിനിമ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്ന നടി ആണ് ഗൗതമി. തമിഴ്, തെലുങ്ക് സിനിമളില്‍ നിറഞ്ഞ് നിന്ന ?ഗൗതമി ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത്, കമല്‍ ?ഹാസന്‍ തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച ?ഗൗതമി അക്കാലത്ത് തരം?ഗം സൃഷ്ടിച്ചു.

അയലത്തെ അദ്ദേഹം എന്ന മലയാള സിനിമയില്‍ മികച്ച പ്രകടനം ആയിരുന്നു ഗൗതമി കാഴ്ച വെച്ചത്. ഇന്നും സിനിമാ രം?ഗത്ത് ?ഗൗതമി ഉണ്ട്. അഭിനയത്തിന് പുറമെ വസ്ത്രാലങ്കാര മേഖലയിലും ?ഗൗതമി പ്രശസ്ത ആണ്. ചാറ്റ് ഷോ അവതാരക ആയും ?ഗൗതമി എത്തുന്നു. ?ഗൗതമിയുടെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളും ഗൗതമിക്ക് നേരിടേണ്ടി വന്നു, കാന്‍സര്‍ ബാധിച്ച് ഏറെ നാള്‍ ചികിത്സയില്‍ ആയിരുന്നു ഗൗതമി. 35ാം വയസ്സിലാണ് ഗൗതമിക്ക് സ്തനാര്‍ബുദം ബാധിക്കുന്നത്.

ഏറെ നാളത്തെ ചികിത്സകള്‍ക്ക് ഒടുവില്‍ ഗൗതമി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഗൗതമി തയ്യാറാവുന്നു. നിരവധി ചാരിറ്റി സംഘടനകളുമായി ചേര്‍ന്നും ഗൗതമി പ്രവര്‍ത്തിക്കുന്നു.

Read more topics: # ഗൗതമി
gautami property cheating

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES