തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഗൗതമി. മലയാളത്തിലും തമിഴിലമടക്കം നിരവധി ഭാഷകളില്‍ നായികയായി നിറഞ്ഞുനിന്ന നടി ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം ബിസിനസുകളിലും സജീവമാണ്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം നടന്‍ കമല്‍ ഹാസനുമായി ലിവിങ് ടുഗദറായി ജീവിച്ചിരുന്ന ഗൗതമിയുടെ കഥകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഇടയ്ക്ക് നടനുമായി ബന്ധം പിരിഞ്ഞ നടി ഇപ്പോള്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായിട്ടാണ് കഥകളെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിരുന്നില്ല. നിനച്ചിരിക്കാത്ത നേരത്തുള്ള ക്യാന്‍സറും കുടുംബ ജീവിതത്തിലെ പാളിച്ചകളും മാത്രമല്ല കോടികളുടെ സാമ്പത്തിക തട്ടിപ്പിനും ഗൗതമി ഇരയായിരുന്നു. ഇപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇക്കാര്യം പറഞ്ഞുകൊണ്ട് ഗൗതമി പോലീസ് പരാതി നല്‍കിയിരിക്കുകയാണ്.
സ്വത്ത് തര്‍ക്കവുമായി ഭീഷണികള്‍ വരുന്നു. തുടര്‍ച്ചയായ ഭീഷണിയില്‍ ആശങ്കയുണ്ട്. തന്റെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും താരം വ്യക്തമാക്കി. സമീപ മാസങ്ങളില്‍ ചെന്നൈയിലെ നീലാങ്കരൈയിലുള്ള ഒമ്പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അളഗപ്പന്‍ എന്ന വ്യക്തി നിയമവിരുദ്ധമായി തന്റെ സ്വത്ത് കൈയടക്കിയതായി ഗൗതമി ആരോപിച്ചു. കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തര്‍ക്ക ഭൂമി സീല്‍ ചെയ്തിട്ടുണ്ട്. ഈ തര്‍ക്കമായിരിക്കമാണ് നടിയുടെ സ്വകാര്യ സുരക്ഷയെ ഭയപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.
തന്റെ ഭൂമിയിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ഗൗതമി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, അഭിഭാഷകരായി വേഷമിടുന്ന ചില വ്യക്തികള്‍ തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച പോസ്റ്ററുകള്‍ ലഭിച്ചതായും അവര്‍ പരാമര്‍ശിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഗൗതമി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് താരം പറഞ്ഞു.
നേരത്തെയും സാമ്പത്തിക തട്ടിപ്പില്‍ ഗൗതമി ഇരയായിട്ടുണ്ട്. കാന്‍സര്‍ അസുഖം ഉണ്ടായിരുന്ന സമയത്ത് രോഗത്തിന്റെ ചികിത്സയ്ക്ക് ഇടയില്‍ 15 കോടിയോളം വിലവരുന്ന വസ്തു തന്റെ വിശ്വസ്തന്റെ പേരില്‍ പവര്‍ ഓഫ് അറ്റോണി കൊടുത്തു. എന്നാല്‍ അയാള്‍ അതില്‍ തിരിമറി നടത്തി. ഗൗതമി ട്രീറ്റ്മെന്റ് കഴിഞ്ഞ് തിരികെ വരില്ലെന്നാണ് അയാള്‍ കരുതിയത്. ഈ വസ്തു തിരികെ പിടിക്കുന്നതിന് താരം ഒരുപാട് ഇടങ്ങളില്‍ കയറി ഇറങ്ങി. അപകട സമയത്ത് തന്റെ പാര്‍ട്ടിയായ ബിജെപി പോലും സഹായിച്ചില്ലെന്ന് പറഞ്ഞ് പാര്‍ട്ടി വിടുകയും ചെയ്തു. പിന്നീട് കോടതിയെ സമീപിക്കുകയും അവിടെ നിന്ന് നീതി കിട്ടുകയും ചെയ്തു. മലയാളിയായ ഒരു കുന്നംകുളത്ത് സ്വദേശിയും ഈ ക്രൈമില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതല്‍ ആയിരുന്നു അതെന്ന് ഗൗതമി പറയുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ താരറാണി ആയിരുന്നു നടി ഗൗതമി. തൊണ്ണൂറുകളില്‍ തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ ഗൗതമിക്ക് അക്കാലത്ത് ആരാധകര്‍ ഏറെയായിരുന്നു. മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള ഗൗതമിക്ക് മലയാള സിനിമയിലും അത്തരത്തില്‍ മികച്ച വേഷങ്ങളാണ് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി. ജയറാം എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ നായികയായി അവര്‍ അഭിനയിച്ചു.
ഹിസ് ഹൈനസ് അബ്ദുള്ള, ധ്രുവം എന്നീ ചിത്രങ്ങളിലെ ഗൗതമിയുടെ വേഷങ്ങള്‍ അധികമാരും മറക്കാനിടയില്ല. എന്നാല്‍ സിനിമാ താരമായ ഗൗതമിയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവബഹുലമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്.