Latest News

അമ്മയുമായി യാതൊരു പ്രശ്നവുമില്ല; എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ

Malayalilife
 അമ്മയുമായി യാതൊരു പ്രശ്നവുമില്ല; എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും  ചെയ്തു. മോഹൻലാൽ നായക വേഷത്തിൽ  എത്തിയ ചിത്രമായ  നരസിംഹം എന്ന സിനിമയിലെ അനുരാധയായി എത്തിയാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചത്.  അടുത്തിടെയാണ് താരം തന്റെ ജീവിത സാഹചര്യങ്ങൾ എല്ലാം തന്നെ തുറന്ന് പറഞ്ഞത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ  അഭിമുഖത്തിന് പിന്നാലെ തന്നെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് പറയുകയാണ് ഐശ്വര്യ.

തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കി. അമ്മ എന്നെ വളര്‍ത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താന്‍ തന്റെ മകളെ നോക്കിയെന്നും അവള്‍ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു.

സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

Read more topics: # Actress aishwarya,# words about amma
Actress aishwarya words about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക