അമ്മ എനിക്ക് പോറ്റമ്മ; ആരും ഇല്ലാത്ത ഞാന്‍ ഇന്ന് വളരെ ധൈര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ പോറ്റമ്മയാണ്: ലളിത ശ്രീ

Malayalilife
 അമ്മ എനിക്ക് പോറ്റമ്മ; ആരും ഇല്ലാത്ത ഞാന്‍ ഇന്ന് വളരെ ധൈര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ പോറ്റമ്മയാണ്: ലളിത ശ്രീ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലളിത ശ്രീ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ ഒക്കെ ശ്രദ്ധ നേടാറുണ്ട്, എന്നാൽ ഇപ്പോൾ താരം 'അമ്മ സംഘടനയെ കുറിച്ച് പറയുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മയുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ലളിതാ ശ്രീയുടെ ഫേസ്ബുക്  കുറിപ്പ് ആരംഭിക്കുന്നത്. 

ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ എളുപ്പമാണ് എന്നാല്‍ അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനും അതിലുള്ള അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പോകാനും വളരെ ബുദ്ധിമുട്ടാണ്. കാരണം വ്യത്യസ്ത മനോഭാവം ഉള്ളവരാണ് നമ്മളെല്ലാം എന്നത് തന്നെയാണ് സംഘടനകളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനുള്ള കാരണവും. എന്തായാലും അമ്മ എന്ന സംഘടനയുടെ ഭാരവാഹികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഒരു സംശയവും എനിക്കില്ല. ഞാന്‍ അത് അനുഭവിച്ചറിഞ്ഞതാണ്. അമ്മ എന്ന സംഘടനയെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുകയും ഒരു പാട് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത് ഇന്നസെന്റ് അതിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്നപ്പോളാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അംഗമായ താരങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ കൃത്യം ഒന്നാം തീയതി അവരുടെ അക്കൗണ്ടില്‍ അയക്കുക. ആരോഗ്യ സുരക്ഷയ്ക്കായി വര്‍ഷം അഞ്ച് ലക്ഷം രൂപ, ആക്‌സിഡന്റല്‍ ഡെത്തിന് പതിനഞ്ച് ലക്ഷം, ആംബുലന്‍സ്, തുടങ്ങിയ കാര്യങ്ങള്‍ ഈ സംഘടന ഒരു മുടക്കവും കൂടാതെ നിര്‍വഹിക്കുന്നു. ഇത് കൂടാതെ പല പുണ്യ പ്രവര്‍ത്തികള്‍ വേറെയും. ദിലീപ് നിര്‍മ്മിച്ച 20-20 എന്ന ചിത്രത്തില്‍ താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച് അതില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപ അമ്മക്ക് നല്‍കുകയുണ്ടായി. നിരവധി സ്റ്റേജ് ഷോകളില്‍ നിന്നും കായിക വിനോദങ്ങളില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് അമ്മ അതിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.

ഇന്ത്യയില്‍ ഒരുപാട് താര സംഘടനകള്‍ ഉണ്ട് എന്നാല്‍ ഇത് പോലെ പ്രവര്‍ത്തിക്കുന്ന എത്ര സംഘടനകളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും എന്നത് കൂടെ നമ്മള്‍ ചിന്തിക്കണം. പിന്നെ മറ്റൊരു കാര്യം ഒരു നടനോ നടിയോ അവര്‍ക്ക് അഭിനയിക്കാന്‍ അവസരം കിട്ടുന്ന സമയത്ത് അവര്‍ പറയുന്ന പ്രതിഫലം വാങ്ങിയും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുത്തുമാണ് ഇക്കാലത്ത് അഭിനയിക്കുന്നത്. ആരും പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നില്ല. പിന്നെ കഴിവിലുള്ള ഏറ്റക്കുറച്ചിലിനനുസരിച്ച് പ്രതിഫലത്തില്‍ വ്യത്യാസം ഉണ്ടാകാം. ഒരു നടന്‍ മെഗാ സ്റ്റാര്‍ ആകുന്നതും സൂപ്പര്‍ സ്റ്റാര്‍ ആകുന്നതും അവര്‍ കഠിനാധ്വാനം ചെയ്തിട്ട് തന്നെയാണ്. അപ്പോള്‍പിന്നെ അതിന് അനുസരിച്ച് പ്രതിഫലം വാങ്ങിക്കുന്നതില്‍ തെറ്റ് പറയാനും കഴിയില്ല. ആതുര സേവനവും വിദ്യാഭ്യാസവും പോലും വ്യാപാര മനോഭാവത്തോടെ കാണുന്ന ഇക്കാലത്ത് കലാകാരന്മാര്‍ക്ക് മാത്രം അത് പാടില്ല എന്ന് പറയുന്നതിലും ന്യായം ഇല്ലല്ലോ അല്ലേ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന് അറിയാമെങ്കിലും നല്ല രീതിയില്‍ പോകുന്ന ഒന്നിന് തടസം നില്‍ക്കുക, അപവാദം പറഞ്ഞ് പരത്തുക അതിനെ നശിപ്പിക്കാന്‍ നോക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്ന ഇക്കാലത്ത് അതിനെ നല്ല രീതിയില്‍ ഉപയോഗിക്കാതെ ദുരുപയോഗം ചെയ്ത് ഒരു ക്യാമറയുണ്ടെങ്കില്‍ എന്തും ആവാം എന്നാണ് പലരുടെയും ധാരണ. ഈ സംഘടനയുടെ ആനുകൂല്യങ്ങള്‍ പറ്റിയിട്ട് അതിനെ വിമര്‍ശിക്കുന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. 

പേര്‍ക്ക് ആജീവനാന്തം പ്രതിമാസം 5000 രൂപ കൊടുക്കുന്നത് ഒരു ചെറിയ കാര്യമായി കാണാന്‍ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ ലോക്ക് ഡൌണ്‍ സമയത്ത് മോഹന്‍ലാല്‍ എന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് സന്തോഷത്തോടെ സംസാരിച്ചു. എന്നെ മാത്രമല്ല പലരെയും വിളിച്ചു. നടന വിസ്മയം എന്നറിയപ്പെടുന്ന അദ്ദേഹത്തിന് എന്നെപോലെ ഒരു ചെറിയ നടിയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല. അദ്ദേഹത്തിന്റെ കൂടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ഒരു കടപ്പാടും അദ്ദേഹത്തിന് എന്നോട് കാണിക്കേണ്ടതില്ല. അമ്മ എനിക്ക് പോറ്റമ്മയാണ്. എന്റെ പെറ്റമ്മ ജീവിച്ചിരിപ്പില്ല. ആരും ഇല്ലാത്ത ഞാന്‍ ഇന്ന് വളരെ ധൈര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ പോറ്റമ്മയാണ്. മലയാളത്തിലെ താരസംഘടനയായ അമ്മ എന്നും എന്റെ പോറ്റമ്മയാണ്. ചിലര്‍ കരുതുന്നുണ്ടാകും ഞാന്‍ അമ്മ എന്ന സംഘടനയെ പുകഴ്ത്തുകയാണ് എന്നും എന്തേലും കാര്യ സാധ്യത്തിന് ആണെന്നും. പുകഴ്ത്തല്‍ അല്ല. ഉള്ളത് പറയുന്നു എന്നേ ഉള്ളൂ. ഒരു ചെറിയ നടി എന്ന നിലയില്‍ ഒരുപാട് വര്‍ഷം സിനിമയില്‍ ഉണ്ടായ എന്നാല്‍ ഇപ്പോള്‍ അരങ്ങൊഴിഞ്ഞ ഒരു നടികൂടെയാണ് ഞാന്‍. വലിയ സമ്ബാദ്യം ഒന്നും എനിക്കില്ല. ഒരുപക്ഷേ എന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാവാം സമ്പാദ്യം ഇല്ലാതെ പോയത് എന്ന് കരുതിക്കോളൂ. എന്റെ സഹോദരന്റെ കൂടെയാണ് താമസം. ഒരു പക്ഷേ വേറെ ഒന്നും എന്നെ കൊണ്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലും അമ്മയില്‍ നിന്ന് കിട്ടിവരുന്ന തുക മുടങ്ങാതെ കിട്ടും എന്നുള്ള വിശ്വാസം അത് വലിയ ഒരു ധൈര്യമാണ് നല്‍കുന്നത്. ആ നന്ദിയാണ് ഞാനിപ്പോള്‍ കാണിച്ചത് അമ്മ സംഘടനയുടെ തലപ്പത്തേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ലളിതാ ശ്രീ കുറിപ്പ് അവസാനിപ്പിച്ചു.

Read more topics: # Actress lalitha sree ,# words about AMMA
Actress lalitha sree words about AMMA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES