Latest News

കല്യാണം കഴിഞ്ഞ് 3ാമത്തെ വർഷം വിവാഹമോചിതരായി; ഞങ്ങൾ ടോക്‌സിക് കപ്പിൾസായി തുടർന്നാൽ അത് മോളെ ബാധിക്കും എന്നറിയാമായിരുന്നു: ഐശ്വര്യ

Malayalilife
 കല്യാണം കഴിഞ്ഞ് 3ാമത്തെ വർഷം വിവാഹമോചിതരായി; ഞങ്ങൾ ടോക്‌സിക് കപ്പിൾസായി തുടർന്നാൽ അത് മോളെ ബാധിക്കും എന്നറിയാമായിരുന്നു: ഐശ്വര്യ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും  ചെയ്തു. മോഹൻലാൽ നായക വേഷത്തിൽ  എത്തിയ ചിത്രമായ  നരസിംഹം എന്ന സിനിമയിലെ അനുരാധയായി എത്തിയാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചത്.  എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

റിയൽ എസ്‌റ്റേറ്റുകാരനായിരുന്നു ഭർത്താവ്. കല്യാണം കഴിഞ്ഞ് 3ാമത്തെ വർഷം വിവാഹമോചിതരായി. അദ്ദേഹം മുസ്ലീമായിരുന്നതിനാൽ എല്ലാവരും എതിർത്തിരുന്നു. ഷൂട്ടിനിടയിൽ ഓടിപ്പോയി കല്യാണം കഴിക്കുകയായിരുന്നു. തുടക്കം മുതലേ തന്നെ പ്രശ്‌നങ്ങളായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് വരെ ഈ പോക്ക് അധികകാലമുണ്ടാവില്ല എന്ന് തോന്നിയിരുന്നു. ഞങ്ങൾ ടോക്‌സിക് കപ്പിൾസായി തുടർന്നാൽ അത് മോളെ ബാധിക്കും എന്നറിയാമായിരുന്നു. ഡിവോഴ്‌സ് ടൈമിൽ ഞാൻ അമ്മയുടെ വീട്ടിലായിരുന്നു. അതിന് ശേഷമായി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.

മകളുടെ അച്ഛനെന്ന നിലയിൽ വിവാഹമോചനത്തിന് ശേഷവും ഭർത്താവുമായി സൗഹൃദം നിലനിർത്തിയിരുന്നു. മോശം ഭർത്താവായിരുന്നാലും മകളുടെ അച്ഛനാണ് അദ്ദേഹം, ആ സ്‌നേഹം നിഷേധിക്കാൻ എനിക്ക് പറ്റില്ല. അമ്മ മാത്രമല്ല അച്ഛനും മകൾക്ക് പ്രധാനപ്പെട്ടതാണ്. ഭർത്താവിന്റെ ബന്ധുക്കളെല്ലാം കുഞ്ഞിനെ നോക്കുമായിരുന്നു. അദ്ദേഹം പിന്നെ കല്യാണം കഴിച്ചിരുന്നു. അതിൽ രണ്ട് മക്കളുണ്ട്. എന്റെ മോളെ അവരാണ് കല്യാണത്തിന് സാരിയൊക്കെ ഉടുപ്പിച്ചത്.

Actress aishwarya words about family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES