നിരവധി സിനിമകളില്‍ ശ്രദ്ധേയകഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മേഘ്ന രാജ്. മലയാളത്തെക്കാള്‍ അന്യഭാഷകളിലാണ് താരം സജീവമായത്. അതുകൊണ്ടു തന്നെ മലയാളത്തിലും തെന്നിന്ത്യയിലും ആരാധകരുളള നടിയാണ് മേഘ്ന. മലയാളത്തില്‍ ചുരുക്കം ചില ചിത്രങ്ങളിലെ താരം എത്തിയുളളുവെങ്കിലും ആരാധകരുടെ ഹൃദയത്തിലിടം നേടാന്‍ താരത്തിന് സാധിച്ചു. മേഘ്നയുടെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് ശേഷമാണ് മേഘ്ന പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയത്. ഭാഷ വ്യത്യാസമില്ലാതെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ നടിയുടെ വിശേഷങ്ങള്‍ തിരക്കുന്നത്.
ചീരുവിന്റെ വിയോഗത്തോടെ മാനസികമായി തളര്‍ന്നു പോയ മേഘ്ന കുഞ്ഞ് ചീരുവിന്റെ വരവോടെ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുട ഇപ്പോഴത്തെ ജീവിതം. കുഞ്ഞിന്റെ ചെറിയ വിശേഷങ്ങള്‍ പോലും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കുഞ്ഞിന് ആദ്യമായി പോളിയോ നല്‍കിയതിനെ കുറിച്ചാണ് നടിയുടെ പോസ്റ്റ്. കുഞ്ഞ് ചീരുവിന് പോളിയോ നല്‍കുന്ന ചിത്രവും ചെറു വിരലില്‍ മഷി പുരട്ടിയ ചിത്രവും പങ്കുവെച്ച് കൊണ്ടാണ് നടി കുഞ്ഞിന്റെ ആദ്യത്തെ പോളിയോ വാക്സിന്‍ നല്‍കിയ അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിന്റെ ആവശ്യകതയെ കുറിച്ചും നടി പോസ്റ്റില്‍ പറയുന്നുണ്ട്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മേഘ്നയുടേയും കുഞ്ഞ് സീ യുടേയും വിശേഷം ആരാഞ്ഞ് ആരാധകര്‍ എത്തിയിട്ടുണ്ട്. കൂടാതെ കുട്ടി ചീരുവിന്‍രെ ചിത്രം പങ്കുവെയ്ക്കണമെന്ന് നടിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. സീ പിറന്നിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ആശംസയുമായി ഒരു ആരാധിക രംഗത്തെത്തിയിരുന്നു. ഫാന്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.