ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. തിരിച്ചുവരവില്‍ നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കാണ് താരം എത്തിയത്.
അഭിനയത്തില്‍ നിന്നും ഇടവേള എടുത്തങ്കിലും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മറ്റും താരം സജീവമായിരുന്നു. ഇപ്പോള്‍ വിജയദശമി ദിനത്തില്‍ തന്റെ ഗുരുവിനൊപ്പമുളള ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരിക്കയാണ്. വിജയദശമി ദിനത്തില്‍ തന്റെ നൃത്താധ്യാപകന് മുന്നില്‍ ദക്ഷിണ വച്ച് നമസ്‌കരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
വിജയദശമി ദിവസത്തില്‍ ഗുരുവില്‍ നിന്ന് അനുഗ്രഹം വാങ്ങുകയാണ് നവ്യാ നായര്‍. ഒപ്പം മകന്‍ സായ് കൃഷ്ണയുമുണ്ട്. ജീവിതത്തില്‍ ഒരു മികച്ച ഗുരുനാഥനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം. അദ്ദേഹം അവസാനമാക്കാണ്, ഗുരുവെ നമഹ എന്നും നവ്യാ നായര്‍ പറയുന്നു. ഒട്ടേറെ ഫോട്ടോകള്‍ നവ്യാ നായര്‍ പങ്കുവച്ചിട്ടുണ്ട്.