ജൂണ്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് തിരുവനന്തപുരം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നടി രജിഷാ വിജയന്‍. ജൂണിന് ഏറ്റവും കൂടുതല്‍ തീയറ്ററുകള്‍ ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണെന്നും, പ്രേക്ഷകരുടെ പിന്തുണ താന്‍ ഒരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു. രജിഷാ നിരഞ്ജന്‍ എന്നിവര്‍ പ്രധാനറോളിലത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
തിരുവവന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സംഘടിപ്പിച്ച പരിപാടി റേഡിയോ മിര്‍ച്ചിയുമായി ചേര്‍ന്നാണ് ഒരുക്കിയത്. രജിഷാ വിജയനെ കൂടാതെ, ചിത്രത്തിലെ ഗാനം ആലപിച്ച പ്രിയാ വാര്യയരും ചടങ്ങില്‍ ്മുഖ്യാതിഥിയായി എത്തിയിരുന്നു. കൈലാഷ് ചേട്ടന്‍രെ പിന്തുണ കൊണ്ട് മാത്രമാണ് തനിക്ക് ഈ പാട്ട് പാടാന്‍ അവസരം ലഭിച്ചതെന്ന് പ്രിയ ചടങ്ങില്‍ പറഞ്ഞു.
താരനിരകളുടെ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനൊരുങ്ങുന്ന ഓണക്കാലത്ത് തീര്‍ത്തും സസ്‌പെന്‍സ് ഒരുക്കുന്ന കഥയായിരിക്കും ഫൈനല്‍സ് സമ്മാനിക്കുകയെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായ മണിയന്‍പിള്ളരാജുവും വീഡിയോ ലോഞ്ച് ചടങ്ങില്‍ വ്യക്തമാക്കി. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് നായകവേഷത്തില്‍ ചിത്രത്തിലെത്തുന്നത്. താരങ്ങളെ കൂടാതെ സോനാ നായര്‍, കൈലാസ് മേനോന്‍ എന്നിവരും പങ്കാളികളായിരുന്നു.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കട്ടപ്പനയിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ തയ്യാറെടുക്കുകയാണ് ഫൈനല്‍സ്. ചിത്രത്തില്‍ സൈക്കിളിങ് താരമായിട്ടാണ് രജിഷ എത്തുന്നത്.
ജീവാംശമായ് ഒരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ഇക്കാര്യം കൈലാസ് ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിരുന്നു. 'ഫൈനല്‍സി'നായി ഗാനങ്ങള്‍ രചിക്കുന്നത് ഗാനരചയിതാവ് എം.ഡി രാജേന്ദ്രനാണ്.