മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസില്‍ . ഏത് വേഷം നല്‍കിയാലും അനായാസമായി ചെയ്യാനുളള കഴിവും താരത്തിന് ഉണ്ട് .എന്നാല്‍ താരം ഇപ്പോള്‍ മലയാളവും തമിഴും വിട്ട് മറ്റ് അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം എന്താണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം .
''എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഇപ്പോള്‍ ഈ ചെയ്യുന്ന തരം സിനിമകള്‍ വേറെ എവിടെയും എനിക്ക് ചെയ്യാന്‍ സാധിക്കില്ല . ഞാന്‍ ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ വളരെയധികം സന്തോഷവാനാണ് അതോടൊപ്പം തൃപ്തനുമാണ് . അതിനാല്‍ തന്നെ അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യുക. അതല്ലാതെ വേറെ ഓപ്ഷന്‍ ഇപ്പോള്‍ ഇല്ലല്ലോ. മലയാളിപ്രേക്ഷകരെയും എന്നെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മലയാളസിനിമയില്‍ നില്‍ക്കണമെങ്കില്‍ ചെയ്യണമല്ലോ'' എന്ന് താരം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു .
''ഞാന്‍ എന്ന വ്യക്തി ചിന്തിക്കുന്നത് മലയാളത്തിലാണ് . എന്നാല്‍ ഷൂട്ടിനായി മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ പോലും ബോര്‍ അടിക്കും. ഇവിടുത്തെ ടീമിനെ നല്ലപോലെ മിസ് ചെയ്യും .അതോടൊപ്പം മലയാളത്തെയും മലയാള സിനിമയിലെ സൗഹൃദത്തെയും മിസ് ചെയ്യും. എന്നാല്‍ ഇടയ്ക്കിടയെ വിളിക്കും. ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളില്‍ അഭിനയിക്കണം? ഇവിടെ തന്നെ നിന്നാല്‍ മതിയല്ലോ..''എന്നായിരുന്നു ഫഹദ് അഭിമുഖത്തില്‍ നിന്ന് വ്യക്തമാക്കിയത് .