Latest News

കുട്ടിക്കാലത്ത് നടനാകണമെന്ന് സപ്‌നമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല ,ഡിഗ്രി പോലും പൂര്‍ത്തികരിക്കാനായിട്ടില്ല ; വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

Malayalilife
കുട്ടിക്കാലത്ത് നടനാകണമെന്ന് സപ്‌നമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല ,ഡിഗ്രി പോലും പൂര്‍ത്തികരിക്കാനായിട്ടില്ല ; വെളിപ്പെടുത്തലുമായി  ഫഹദ് ഫാസില്‍

കുട്ടിക്കാലത്ത് നടനാകണമെന്ന് സപ്‌നമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കി നടന്‍ ഫഹദ് ഫാസില്‍ . മറ്റൊരു ജോലിയും തനിക്ക് ്‌ലഭിക്കാത്തതിനാലാണ് സിനിമയിലേക്ക് എത്തിയത് എന്നും ഇത് തമാശയല്ല എന്നും സത്യമായ കാര്യമാണ് എന്നുമാണ് താരം സ്റ്റാര്‍ ആന്‍ഡ് സ്റ്റെലിന് നല്‍കിയ അഭിമുകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് . 

ഡിഗ്രി പോലും പൂര്‍ത്തികരിക്കാനായിട്ടില്ല എന്നും എന്നാല്‍ പഠിക്കാന്‍ മോശമായത് കെണ്ടല്ല എന്നു ഒന്നിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും  കഴിഞ്ഞില്ല . എന്നാല്‍ പിന്നീട് കിട്ടിയ അഭിനന്ദനങ്ങള്‍ ഇത് തന്നെയാണ് എ്‌ന്റെ വഴിയെന്ന് ഊട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ജാവിത കാലം മുഴുവനും സിനിമയില്‍ അഭിനയിക്കണം എന്ന നിര്‍ബന്ധം ഇല്ല എന്നും ഈ ജോലി ചെയ്യാനാകുന്ന കാലമത്രയും താന്‍ ചെയ്യുമെന്ന് ഫഹദ് പറഞ്ഞു . 

ഫഹദിന്റെ പുതിയ ചിത്രം ട്രാന്‍സ് ആണ് . നസ്രിയ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളില്‍ എത്തുകയും ചെയ്യും .  അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'പ്രേമം', 'പറവ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ് . 

നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് 2017ല്‍ ചിത്രീകരണം ആരംഭിച്ച് ചിത്രം റിലീസിനെത്തുന്നത്.  ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്ബന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും വേഷമിടുന്നു . 

Read more topics: # fahad fasil,# words about her life
fahad fasil words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES