ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രവും തിയേറ്ററില്‍ കൈയടി നേടുകയാണ്. ഫഹദ് വില്ലന്‍ റോളിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷമ്മി എന്ന വില്ലന്‍ ചുവ കലര്‍ന്ന കഥാപാത്രമായി ഫഹദ് തകര്‍ത്താടിയെന്ന് കാഴ്ച്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രത്തില്‍ അഭിനേതാവുമാത്രമല്ല, നിര്‍മ്മാതാവ് കൂടിയാണ് ഫഹദ്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം വിജയത്തിലേക്ക് നീങ്ങുമ്പോള്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയാണ്. ലീജ ടൈംസ് മായുള്ള അഭിമുഖത്തില്‍ ആണ് ഫഹദ് മനസ് തുറന്നത്.
താന്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടായിരുന്നുവെന്നും തന്നെക്കാള്‍ കൂടുതലായി അത് ദിലീഷ് പോത്തനും സംവിധായകന്‍ മഹേഷ് സി.നാരായണനും അറിയാമായിരുന്നു. തന്നെക്കാള്‍ സ്‌ക്രീന്‍ സ്പേസ് കൂടുതലും കുമ്പളങ്ങിക്കാരായി നിറഞ്ഞു നില്‍ക്കുന്നതും മറ്റു താരങ്ങളാനിന്നും ഫഹദ് പറയുന്നു. ഇമേജിനെക്കുറിച്ച് ഭയമില്ലെന്നും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും ഫഹദ് പറഞ്ഞു.
താന്‍ വീട്ടിലിരുന്നാണ് സിനിമകള്‍ കാണുന്നതെന്നാണ് ഫഹദ് പറയുന്നത്. 'ഞാനും നസ്രിയയും സാധാരണയായി വീട്ടിലിരുന്നാണ് സിനിമ കാണുന്നത്. എന്നാല്‍ അച്ഛന്‍ തിയേറ്ററില്‍ ചെന്ന് പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് എനിക്ക് പ്രധാനമാണ്' അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.
'ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നുവെന്നും എനിക്ക് ഷൂട്ട് ഉള്ളപ്പോള്‍ അവള്‍ പ്രൊഡക്ഷന്‍ ജോലികള്‍ നോക്കും. അവളുടെ പിന്തുണ എന്നെ കൂടുതല്‍ കരുത്തനാക്കി. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമ കാണാറ്. എനിക്കിഷ്ടം ഡാര്‍ക്ക് സിനിമകളാണ്. എന്നാല്‍ നസ്റിയക്ക് റോംകോംസ് സിനിമകളോടാണ് കൂടുതല്‍ പ്രിയം. അവള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളൂ. സ്‌ക്രിപ്റ്റ് ഇഷ്ടമായതു കൊണ്ടാണ് അവള്‍ വരത്തനും കുമ്പളങ്ങി നൈറ്റ്സും നിര്‍മ്മിച്ചതെന്നും നടന്‍ പറഞ്ഞു.
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ റോളിലാണ് ഫഹദ് എത്തുന്നത്. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്നാ ബെന്നാണ് ചിത്രത്തില്‍ ഷെയ്‌നിന്റെ നായികയായി എത്തുന്നത്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഗ്രേസ് ആന്റണി, ജാസ്മിന്‍, ഷീല എന്നിവരാണ് മറ്റു പ്രധാന സ്ത്രീകഥാപാത്രങ്ങള്‍.
ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന ബാനറില്‍ സിനിമാ നിര്‍മ്മാണരംഗത്ത് സജീവമാണ് ഫഹദും. പ്രൊഡക്ഷന്‍ ബാനര്‍ ഫഹദിന്റിറെ പേരിലാണെങ്കിലും ഈ നിര്‍മ്മാണകാര്യങ്ങളുടെ കാര്യങ്ങളില്‍ സജീവമാവുന്നത് നടിയും ഭാര്യയുമായ നസ്രിയയാണ്. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് അഭിനയിച്ച തമിഴ് ചിത്രം സൂപ്പര്‍ ഡീലക്സ്റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍.