Latest News

കുടുംബവുമൊത്ത് തായ്‌ലാന്റില്‍ അവധി ആഘോഷിച്ച് നടന്‍ ഭഗത് മാനുവല്‍! ചിത്രങ്ങള്‍ വൈറല്‍

Malayalilife
കുടുംബവുമൊത്ത് തായ്‌ലാന്റില്‍ അവധി ആഘോഷിച്ച് നടന്‍ ഭഗത് മാനുവല്‍! ചിത്രങ്ങള്‍ വൈറല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. അവസാനമായി അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ ഹിറ്റായി മുന്നേറുന്നതിനിടയില്‍ ആണ് താരം വീണ്ടും വിവാഹിതനായി എന്ന വാര്‍ത്ത എത്തിയത്. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഓരോ ആണ്‍മക്കള്‍ കൂടിയുണ്ട്.ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തായലാന്‍ഡില്‍ അവധിക്കാലും ആഘോഷിക്കുകയാണ് ഭഗതും ഷെലിനും. ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മക്കളും കുടുംബവുമൊത്താണ് താരത്തിന്റെ അവധി ആഘോഷം.

2012ലായിരുന്നു ഭഗതിന്റെ ആദ്യ വിവാഹം. ഡാലിയ ആയിരുന്നു വധു. എന്നാല്‍ പിന്നീട് ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. ഈ ബന്ധത്തില്‍ ഭഗതിന് സ്റ്റീവ് എന്നൊരു മകനുണ്ട്.മകന്‍ ഭഗതിനൊപ്പമാണ്.ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്ഥിക്കണം എന്നാണ് വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് ഭഗത് കുറിച്ചത്.  ഷെലിന്റെയും രണ്ടാം വിവാഹമാണ് ഇത്. ഈ ബന്ധത്തില്‍ ഷെലിനും ഒരാണ്‍കുട്ടിയുണ്ട്. രണ്ടുമക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

എന്തിനാ ഈ പെണ്‍പിള്ളേരെ ചക്കരേയെന്ന് വിളിക്കുന്നത് എന്നായിരുന്നു ഷെലിന്റെ ചോദ്യം. ഒരു പൊട്ടിച്ചിരിയോടെ ഭഗത് ഇതിനുപിന്നിലുള്ള കാരണവും വെളിപ്പെടുത്തി.'എന്തിനാണ് എല്ലാവരെയും ചക്കരേന്ന് വിളിക്കുന്നതെന്ന് ഷെലിന്‍ ചോദിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്‍പിള്ളേരെയെന്നാണ് ഇവളുടെ പരാതി. എന്റെ അമ്മയുടെ അച്ഛന്‍ കൊച്ചുമക്കളെയെയും എല്ലാരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്പോള്‍ മടിയില്‍ മിഠായി പൊതിയും ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാന്‍ വിളിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോഴായാലും ചക്കരേ,? എന്തുണ്ട് എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങാറ്. അത് ശീലമായി'ഭഗത് പറഞ്ഞു.

Read more topics: # fagath manual,# thailant
fagath manual thailant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES