സംയുക്ത മോനോന് പ്രാധനവേഷത്തിലെത്തുന്ന ചിത്രമാണ് എരിഡ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. യവന കഥകളിലെ അതിജീവനത്തിന്റെ നായികയാണ് എരിഡ. അതിജീവനത്തിന്റെ ഈ സമയത്ത് എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 'എരിഡ' യുടെ ചിത്രീകരണം ബെംഗലുരുവില്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ ചിത്രിത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയതോടെ വിമര്‍ശനങ്ങളും ആരംഭിച്ചിരിക്കയാണ്. ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുകയാണ് പോസ്റ്ററില്‍ സംയുക്ത. ഇതാണ് സൈബര്‍ ആങ്ങളമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തേയും സിനിമയേയും വിമര്‍ശിക്കുന്നത്. 'ഇവള്‍ക്ക് പാവാട വാങ്ങിക്കൊടുക്കാന്‍ ഇവിടാരുമില്ലേ? പാന്റ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് 1000രൂപ സമ്മാനം, അയ്യേ ഈ കുട്ടി പാന്റ് ഇടാന്‍ മറന്നു എന്നാ തോന്നുന്നേ, എന്തൊക്കെ ഉണ്ടായിട്ടെന്താ ഒരു ട്രൗസര്‍ വാങ്ങി ഇടാനുള്ള പൈസ കയ്യില്‍ ഇല്ലെന്ന് പറഞ്ഞാല്‍ എന്തൊരു കഷ്ടമാണ്' തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്.
ഒരു ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന് നിര്‍വ്വഹിക്കുന്നു.